ADVERTISEMENT

സംഗീത ഇതിഹാസം ഇളയരാജയ്ക്കു മുന്നിൽ പാട്ടു പാടി കമല്‍ഹാസൻ. തന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ഇളയരാജയുടെ സംഗീതവിരുന്നിലാണ് താരം ഗാനം ആലപിച്ചത്. ആലാപനത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇളയരാജയുടെ ആലാപനം ആസ്വദിക്കുന്ന കമല്‍ഹാസനെ വിഡിയോയിൽ കാണാം. അതിനിടയിൽ ഇളയരാജ ആവശ്യപ്പെട്ട പ്രകാരമാണ് അദ്ദേഹം പാട്ടുപാടിയത്.

പ്രിയതാരത്തിന്റെ ആലാപനം ആരാധകർ മതിമറന്ന് ആസ്വദിച്ചു. കമല്‍ഹാസനൊപ്പം സൂപ്പർസ്റ്റാർ രജനികാന്തും വേദിയിൽ ഉണ്ടായിരുന്നു. നവംബർ 7–ാം തിയതി ആയിരുന്നു കമല്‍ഹാസന്റെ അറുപത്തിയഞ്ചാം പിറന്നാൾ. താരം അഭിനയജീവിതം ആരംഭിച്ചിട്ട് അറുപത് വർഷം പിന്നിടകയുമാണ്. അതിനാൽ തന്നെ മൂന്ന് ദിവസം നീണ്ട വിപുലമായ ആഘോഷ പരിപാടിയായിരുന്നു ഒരുക്കിയത്. 

1959–ൽ ജെമിനി ഗണേശനും സാവിത്രിയും പ്രധാന വേഷങ്ങളിലെത്തിയ ‘കലത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെയാണ് കമല്‍ഹാസന്റെ അഭിനയജീവിതത്തിന് ആരംഭമായത്. ചെന്നൈ നെഹ്്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി ഇളയരാജയുടെ സംഗീതനിശയോടെയാണ് അവസാനിച്ചത്. ചലച്ചിത്ര മേഖലയിലെ വിശിഷ്ടവ്യക്തികൾ ആഘോഷപരിപാടിയിൽ പങ്കെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com