ADVERTISEMENT

രജനികാന്തിനെ നായകനാക്കി എ.ആർ.മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ദർബാർ’ ചിത്രത്തിലെ ആദ്യഗാനം ആരാധകരുടെ എണ്ണത്തിൽ റെക്കോർഡ് ഇടുന്നു. ചിത്രത്തിലെ ‘ചുമ്മാ കിഴി...’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധി പേരാണ് കണ്ടത്. ‘ഇത് മാസല്ല മരണമാസ്’ ആണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. 

സ്റ്റുഡിയോയിൽ വച്ചു പാട്ടു കേട്ട് ആസ്വദിക്കുന്ന രജനികാന്തിനെ ഗാനരംഗത്തിൽ കാണാം. പാട്ടിനൊപ്പം ചുണ്ടുകൾ അനക്കുന്ന രജനിയെ കണ്ട് താരവും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ടോ എന്ന് പലരും സംശയിച്ചു. പാട്ടിന്റെ അവസാനം രജനികാന്തിന്റെ ഡയലോഗും ഉൾപ്പെടുത്തിയിട്ടുണ്ട്. 

തമിഴകത്ത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദർബാർ’. അനിരുദ്ധ് രവിചന്ദർ ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഇതിഹാസ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യവും അനിരുദ്ധും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. വിവേക് ആണ് പാട്ടിന് വരികളൊരുക്കിയത്.

രജനികാന്ത് പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. 1992–ൽ പുറത്തിറങ്ങിയ ‘പാണ്ഡ്യൻ’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. താരത്തിന്റെ 167–ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒരുമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com