ADVERTISEMENT

കൊച്ചിയിലെ സ്വകാര്യ കോളജിന്റെ യൂണിയൻ ഉദ്ഘാടന വേളയിൽ വിദ്യാര്‍ഥിനികള്‍ക്കൊപ്പം  ചുവടു വച്ച മഞ്ജു വാര്യരുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. നാല്‍പ്പത്തിയൊന്നിന്റെ ചെറുപ്പം എന്ന കാപ്ഷനോടെയാണ് പലരും വിഡിയോ പങ്കുവെച്ചത്. ചുരിദാറില്‍ അതിസുന്ദരിയായാണ് മഞ്ജു എത്തിയത്. 

 

മഞ്ജുവിനൊപ്പം വേദിയില്‍ ചുവടുവെച്ചവരില്‍ ഒരാള്‍  നടി ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയാണ്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇത് അരുന്ധതിയാണെന്ന് പലരും തിരിച്ചറിഞ്ഞ്. നൃത്തം ചെയ്ത ശേഷം മഞ്ജു അരുന്ധതിയെ കെട്ടിപ്പിടിക്കുന്നത് വിഡിയോയില്‍ കാണാം. 

 

മുന്‍പ് ടിക് ടോക് വിഡിയോകളിലൂടെ അരുന്ധതി നിരവധി ആരാധകരെ നേടിയിരുന്നു. ഇപ്പോള്‍ മഞ്ജുവിനൊപ്പം അരുന്ധതിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com