ADVERTISEMENT

ചലച്ചിത്ര താരമായും അവതാരകയായും നർത്തകിയായും തിളങ്ങിയ താരമാണ് കൃഷ്ണ പ്രഭ. ഇപ്പോൾ ഗാനാലാപനത്തിലൂടെയും ആരാധകരെ ആകർഷിച്ചിരിക്കുകയാണ് താരം. ചെമ്പൈ സംഗീതോത്സവത്തില്‍ അതി മധുരമായി ആലാപനം നടത്തുന്ന കൃഷ്ണയുടെ ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

 

തന്റെ ആലാപനത്തിന്റെ വിഡിയോ താരം സമൂഹമാധ്യമത്തിൽ പങ്കു വച്ചു. ഇതോടെ വിഡിയോയ്ക്ക് പ്രശംസയുമായി നിരവധി പേർ എത്തി. ആലാപനം അതി മധുരം എന്നാണ് പ്രേക്ഷക പക്ഷം. അനുഗ്രഹീത കലാകാരിയാണ് കൃഷ്ണ പ്രഭയെന്ന് പലരും കമന്റുകൾ രേഖപ്പെടുത്തി. 

 

ഇതിനു മുൻപും ഗാനാലാപനത്തിലൂടെ മികവു തെളിയിച്ച താരമാണ് കൃഷ്ണ പ്രഭ. 2017–ൽ പുറത്തിറങ്ങിയ ‘തീരം ’ എന്ന ചിത്രത്തിലെ ‘ഞാനും നീയും രാവിൻ കനവിൽ....’ എന്ന ഗാനത്തിന് താരം ഒരുക്കിയ കവർ പതിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com