ADVERTISEMENT

ആരാധകരെ ത്രസിപ്പിച്ച് യുവാക്കളുടെ ഹരമായി മാറിയതാണ് മമ്മൂട്ടി നായകനായെത്തിയ ‘മധുരരാജ’ എന്ന ചിത്രത്തിലെ ‘മോഹ മുന്തിരി വാറ്റിയ രാവ്....’ എന്ന ഗാനം. ഗോപി സുന്ദറിന്റെ ഈണത്തിൽ സിത്താര കൃഷ്ണകുമാർ ആലപിച്ച് അതി മനോഹരമാക്കിയ ഈ ഗാനത്തിനനുസരിച്ച് താളം പിടിക്കാത്തവരും ചുവടു വയ്ക്കാത്തവരുമായി അധികമാരും ഉണ്ടാകില്ല. സണ്ണി ലിയോണിന്റെ നൃത്തച്ചുവടുകൾ കൊണ്ട് വൈറലായ ഗാനം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. 

 

ബസ് യാത്രയ്ക്കിടയിൽ ഈ പാട്ടിനനുസരിച്ച് മതി മറന്നു ചുവടു വച്ച സ്ത്രീയുടെ നൃത്തമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ചുറ്റുമുള്ളവരെയൊന്നും ശ്രദ്ധിക്കാതെ അതീവ ആവേശത്തോടെ പാട്ടിന്റെ താളത്തിനനുസരിച്ച് ഏറെ ആസ്വദിച്ചാണ് നൃത്തം.

 

ഗോപി സുന്ദർ ആണ് ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. തന്റെ ഗാനത്തോട് ഇത്രയധികം ഇഷ്ടവും സ്നേഹവും തോന്നുന്നതിൽ ഏറെ സന്തോഷിക്കുന്നു എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പല രസകരമായ കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com