ADVERTISEMENT

ഡാൻസ് ചെയ്തും പാട്ടു പാടിയുമൊക്കെ പലപ്പോഴും പലരും സമൂഹമാധ്യങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജോലിയുടെ ഇടവേളയിൽ താളം പിടിച്ച് സഹപ്രവർത്തകർക്കായി മധുരമനോഹരമായ ശബ്ദത്തിൽ പാട്ടു പാടി കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനാണ് സമൂഹമാധ്യമങ്ങളിലെ താരം. ബക്കറ്റിൽ കൈകൾ കൊണ്ട് താളം പിടിച്ചാണ് പാട്ട്. 

 

‘ബജ്്റംഗി ഭായ്ജാൻ’ എന്ന ചിത്രത്തിൽ അദ്നാൻ സമി പാടിയ ‘ഭര്‍ തോ ജോലീ മേരി...’ എന്നു തുടങ്ങുന്ന ഗാനമാണ് പൊലീസുകാരൻ പാടിയത്. കാക്കിക്കുള്ളിലെ കലാകാരനെ പരിചയപ്പെടുത്തി അദ്നാൻ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ആലാപനം അതിഗംഭീരമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

 

സൽമാൻ ഖാനും ബാലതാരം ഹർഷാലി മൽഹോത്രയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. പാക്കിസ്ഥാനിൽ നിന്നും വന്ന് ഇന്ത്യയിൽ ഒറ്റപ്പെട്ടു പോയ സംസാരശേഷിയില്ലാത്ത ബാലിക, ഹനുമാൻ ഭക്തനായ പവൻ കുമാർ ചതുർവേദിയുടെ സംരക്ഷണത്തിൽ എത്തിപ്പെടുന്നതും ആ ബാലികയെ തിരിച്ച് വീട്ടിൽ എത്തിക്കാനുള്ള ബജ്്റംഗിയുടെ ശ്രമങ്ങളുമാണ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. 

 

    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com