ADVERTISEMENT

യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമായ ‘മുന്തിരി മൊഞ്ചനി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഓർക്കുന്നു ഞാനാ....’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികളൊരുക്കിയത് റഫീഖ് അഹമ്മദ്. വിജിത്ത് നമ്പ്യാർ ഈണം പകർന്ന ഗാനം ശങ്കർ മഹാദേവൻ ആലപിച്ചിരിക്കുന്നു. ആലാപന ശൈലിയിലും ദൃശ്യമികവിലും മുന്നിട്ടു നിൽക്കുകയാണ് ഗാനം.

 

മനേഷ് കൃഷ്ണൻ, ഗോപിക എന്നിവരാണ് ‘മുന്തിരി മൊഞ്ചനി’ലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിലെ മറ്റു പാട്ടുകൾ നേരത്തെ റിലീസ് ചെയ്തിരുന്നു. ശ്രേയ ഘോഷാൽ, ശ്രേയ ജയദീപ്, വിജേഷ് ഗോപാൽ, സുധാമയി നമ്പ്യാർ എന്നിവരും സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ ആലപിച്ചു.

 

വിശ്വാസ് മൂവീസിന്റെ ബാനറിൽ പി.കെ അശോകൻ നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് മനു ഗോപാലും മൊഹറലി പൊയിലുങ്ങൽ ഇസ്മായിലും ചേർന്നാണ്. സലിം കുമാർ, ഇന്നസെന്റ്, ഇർഷാദ്, നിയാസ് ബക്കർ, ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ, ദേവൻ, സലീമ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com