ADVERTISEMENT

‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ മാധുരി ഇനി പിന്നണി ഗായിക. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്കു സമ്മാനിച്ച ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘അല്‍മല്ലു’ എന്ന ചിത്രത്തിലാണ് മാധുരി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. 

 

ജോസഫിലെ പാട്ടുകളൊരുക്കിയ രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. തന്റെ യൂട്യൂബ് ചാനലിൽ മാധുരി പങ്കു വച്ച ഒരു ഗാനം കേൾക്കാൻ ഇടയായതോടെയാണ് ബോബൻ സാമുവൽ തന്റെ പുതിയ ചിത്രത്തിനു വേണ്ടി പാട്ടു പാടാൻ മാധുരിയെ ക്ഷണിച്ചത്. ജോസഫിനു ശേഷം ഇട്ടിമാണി മെയ്‍‍ഡ് ഇൻ ചൈന, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 

 

നമിത പ്രമോദ് ആണ് അൽമല്ലുവിൽ നായികയായെത്തുന്നത്. പുതുമുഖം ഫാരിസാണ് നായകൻ. മിയ, സിദ്ദിഖ്, ലാൽ, പ്രേം പ്രകാശ്, മിഥുൻ രമേശ്, ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, ഷീലു എബ്രഹാം, രശ്മി ബോബൻ, സിനിൽ സൈനുദ്ദീൻ, ജെന്നിഫര്‍, അനൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ദുബായ്–അബുദാബി ലൊക്കേഷനുകൾ കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com