ADVERTISEMENT

യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ്, ദക്ഷിണാമൂർത്തി, അഭയദേവ്, എന്നിവർ അടുത്ത കൂട്ടുകാരായിരുന്നു. ‘അളിയാ’ എന്നാണ് ഇവർ പരസ്പരം അഭിസംബോധന ചെയ്തിരുന്നത്. അഗസ്റ്റിൻ ജോസഫിന്റെയും അഭയദേവിന്റെയും ഉത്സാഹത്തിലാണ് ദക്ഷിണാമൂർത്തി ചലച്ചിത്ര സംഗീതസംവിധാനത്തിൽ എത്തുന്നതുപോലും. കെ ആൻഡ് കെ പ്രൊഡക്ഷൻസിനു വേണ്ടി കുഞ്ചാക്കോയും കെ.വി. കോശിയും ചേർന്നു നിർമിച്ചു പി.വി. കൃഷ്ണയ്യർ സംവിധാനം ചെയ്ത നല്ല തങ്ക  (1950)  ആയിരുന്നു അത്.

 

നാല് തലമുറയ്ക്ക് സംഗീതം നൽകിയ അനന്യബഹുമതിയാണ് ദ‌ക്ഷിണാമൂർത്തിക്കുള്ളത്. നല്ല തങ്കയിൽ അഭയദേവ് എഴുതി സ്വാമി സംഗീതം നൽകിയ ‘മനോഹരമീ മഹാരാജ്യം...’ എന്ന പാട്ട് പാടിയത് അഗസ്റ്റിൻ ജോസഫാണ് . മകൻ യേശുദാസിന് നൂറുകണക്കിനു ഗാനങ്ങൾക്ക് സ്വാമി സംഗീതം നൽകി. 

യേശുദാസിന്റെ മകൻ വിജയ് യേശുദാസിന് ‘ഇടനാഴിയിൽ ഒരു കാലൊച്ച’ (1987) എന്ന സിനിമയിലെ ‘കരാഗ്രേ വസതേ ലക്ഷ്മി...’ എന്ന ഗാനത്തിലൂടെ സിനിമയിൽ വഴി തുറന്നതും സ്വാമി തന്നെ. 

 

വിജയിന്റെ മകൾ അമേയയെ ‘ശ്യാമരാഗം’ സിനിമയിലെ ‘രവികുല...’ എന്ന ഗാനം പാടിച്ച് സ്വാമി നാലാം തലമുറയിലേക്കും തന്റെ സംഗീതം എത്തിച്ചു. ലോക റെക്കോർഡ്. അനന്യം, അതുല്യം. വിജയ് യേശുദാസിന്റെ വിവാഹത്തിന് താലിച്ചരട് എടുത്തു കൊടുത്തതും ദക്ഷിണാമൂർത്തിയാണ്.  ആ കുടംബവുമായി അത്ര സുദൃഢമായ ബന്ധമാണ് സ്വാമിക്കുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com