ADVERTISEMENT

ആലാപനത്തിലൂടെയും അവതരണത്തിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. സംഗീതവും അഭിനയവുമൊക്കെയായി തിരക്കിലാണെങ്കിലും ഇടയ്ക്ക് യാത്രകൾക്കായി സമയം കണ്ടെത്താറുണ്ട് താരം. ഇപ്പോഴിതാ മേഘാലയ യാത്രയിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് താരം. 

 

മേഘാലയയിലെ മൗലിനോംഗ് എന്ന സ്ഥലത്ത് ഒരു കൊച്ചു കടയ്ക്കു മുന്നിൽ കട്ടൻചായയും മധുക്കിഴങ്ങും നുകർന്നിരിക്കുന്നതിന്റെ വിഡിയോ ആണ് റിമി ടോമി പങ്കു വച്ചത്. അവിടെ രുചികരമായ മറ്റു വിഭവങ്ങളും ലഭിക്കുമെന്ന് റിമി വിഡിയോയിൽ പറയുന്നു.  

 

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പ്രശസ്തി നേടിയ ഇടമാണ് മൗലിനോംഗ്. വൃത്തിയും സൗന്ദര്യവും ഒത്തിണങ്ങിയ ആ ഗ്രാമത്തെ പരിചയപ്പെടുത്തുകയാണ് റിമി. താരത്തിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. 

 

മേഘാലയ യാത്രയിലെ മറ്റു വിശേഷങ്ങളും റിമി പങ്കു വച്ചിരുന്നു. മേഘാലയയുടെ പരമ്പരാഗത വേഷമണിഞ്ഞ് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com