ADVERTISEMENT

ഇതിഹാസ ഗായകൻ രഘു ദീക്ഷിതും അരെസും പ്രമുഖ ബാൻഡുകളായ സ്വരാത്മ, പ്രോഗ്രസീവ് ബ്രദേഴ്‌സ് എന്നിവയും ചേർന്ന് സംഗീത വിസ്മയം ഒരുക്കുന്നു. കൊച്ചി ലെ മെറിഡിയനില്‍ ഡിസംബര്‍ 14 ശനിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഗീത വിരുന്ന് അരങ്ങേറുന്നത്. FAM കൊച്ചി ഇ സോണ്‍ എന്റര്‍ടെയ്ൻമെന്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ വംശീയ സംഗീതത്തിന്റെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതത്തിന്റെയും സംയോജനമാണ് രഘു ദീക്ഷിതിന്റെ സംഗീതം. ദൃശ്യാത്മകതയിലും ഊര്‍ജസ്വലതയിലും മികവുപുലര്‍ത്തുന്ന ഇന്ത്യന്‍ ഫോക്ക് റോക്ക് ബാന്‍ഡ് ആണ് സ്വരാത്മ. സംഗീതത്തിന് പുതിയൊരു നിര്‍വചനം തന്നെ നല്‍കിയ സ്വരാത്മ അന്തര്‍ദേശീയ യാത്രകളിലൂടെയും ടിവി ഷോകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മാഷ് അപ് മാസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന പ്രോഗ്രസീവ് ബ്രദേഴ്‌സിന്റെ ‘ഇന്ത്യ ഇന്ത്യ’ എന്ന ഗാനം ഇപ്പോഴും സംഗീത നിശകളിൽ അലയടിക്കാറുണ്ട്. ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പ്രൊഡ്യൂസറും ഡിജെയുമായ അരെസും കൊച്ചിയിലെ സംഗീത വിരുന്നില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ മികച്ച ഡിജെക്കുള്ള പുരസ്‌കാരങ്ങള്‍ പലതവണ അരെസ് സ്വന്തമാക്കിയിട്ടുണ്ട്. 

 

രഘു ദീക്ഷിത്

 

ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നിയ സംഗീതം ആഗോള സംഗീതത്തിന്റെ സമകാലീന ശബ്ദമാക്കിയ സംഗീതജ്ഞനാണ് രഘു ദീക്ഷിത്. ഇന്ത്യയിലെ എല്ലാ മികച്ച സംഗീത മേളകളിലും അദ്ദേഹം കാണികളെ വിസ്മയിപ്പിക്കും വിധത്തിൽ പ്രകടനങ്ങൾ കാഴ്ച വച്ചു. ജൂള്‍സ് ഹോളണ്ടിനോടൊപ്പം ഇംഗ്ലണ്ടിലെ രാജ്ഞിക്കും രാജകുടുംബാംഗങ്ങള്‍ക്കും വേണ്ടിയും അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മൈസൂര്‍ സേ ആയി, മുംബൈ, അന്തരാഗ്‌നി, ഹേ ഭഗവാന്‍,  ഹര്‍ സാസ് മേം, ഗുഡ്ഗുഡിയ, ഖിട്കി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകളാണ്. തന്റെ സംഗീതം ലോകത്തിനു മുന്നിലെത്തിക്കുന്നതിന് നീണ്ട 12 വര്‍ഷങ്ങള്‍ അദ്ദേഹത്തിനു കാത്തിരിക്കേണ്ടി വന്നു. ആദ്യ ആല്‍ബം തന്നെ ഇന്ത്യന്‍ സ്വതന്ത്രസംഗീതത്തിന്റെ ശക്തമായ വരവറിയിക്കുന്നതായിരുന്നു. രഘു ദീക്ഷിതിന്റെ രണ്ടാമത്തെ ആല്‍ബം ‘ജഗ് ചങ്ങ’ ബോളിവുഡിനെയും മറ്റെല്ലാ അന്താരാഷ്ട്ര റിലീസുകളെയും പിന്നിലാക്കി ഇന്ത്യന്‍ ഐട്യൂണ്‍സ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

 

സ്വരാത്മ

 

ബെംഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫോക്ക് റോക്ക് ബാന്‍ഡ് ആണ് സ്വരാത്മ. ദൃശ്യാത്മകതയിലും ഊര്‍ജസ്വലതയിലും ഏറെ മികവുപുലര്‍ത്തുന്നു ഈ ബാന്‍ഡ്. 2009–ല്‍ അവരുടെ ആദ്യ ആല്‍ബം പുറത്തിറങ്ങി. പിന്നീട് 2012–ല്‍ പുറത്തിറങ്ങിയ ‘ടോപി വാലേ’ ഏറെ പ്രശംസ പിടിച്ചു പറ്റുകയും അവരുടെ സംഗീതത്തെ പുനര്‍നിര്‍വചിക്കുകയും ചെയ്തു. അന്തര്‍ദേശീയ യാത്രകളിലൂടെയും ടിവി ഷോകളിലൂടെയും സ്വരാത്മ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 2006 ലെയും 2008 ലെയും റേഡിയോ സിറ്റി ലൈവ് ബാന്‍ഡ് ഹണ്ട് പുരസ്‌കാരം, 2009 ല്‍ ജെഡി റോക് പുരസ്കാരം, 2009 എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

 

പ്രോഗ്രസീവ് ബ്രദേഴ്‌സ്   

 

ഇന്ത്യയിലെ ഇലക്ട്രോണിക് മ്യൂസിക് ലാന്‍ഡ്‌സ്‌കേപിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഒഴിവാക്കാനാവാത്ത പേരുകളാണ് സണ്ണി ശര്‍മയുടേതും കരണ്‍ ഭല്ലയുടേതും. ഇരുവരും ചേര്‍ന്ന് ഡിജെ സ്‌നേക്ക്, ദിമിത്രി വേഗാസ്, ലൈക് മൈക്ക്, ഡേവിഡ് ഗിറ്റ, ടിസറ്റോ, മാര്‍ട്ടിന്‍ ഗാരിക്‌സ്, കൈഗോ, ആഫ്രോജാക്, കശ്മീര്‍, ക്ലീന്‍ ബണ്‍ഡിറ്റ്, സ്റ്റീവ് ഓക്കി എന്നിവരോടൊപ്പം സണ്‍ബേണ്‍ ഫെസ്റ്റിവല്‍, വിഎച്ച് വണ്‍ സൂപ്പര്‍ സോണിക്, ഇലക്ട്രിക് ഡെയ്‌സി കാര്‍ണിവല്‍, റോഡ് ടു അള്‍ട്രാ എന്നിവയ്ക്കു പുറമെ നൂറില്‍പരം യൂണിവേഴ്‌സിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. പ്രോഗ്രസീവ് ബ്രദേഴ്‌സിന്റെ ആദ്യ പോപ് ഹിറ്റായ ‘ഫ്ലിപ്‌സൈഡ്’ റിലീസ് ചെയ്തത് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഡിഎം ഡോട്ട് കോം ആയിരുന്നു. ‘ടേക്ക് മൈ ബ്രീത്ത് എവേ’ എന്ന മറ്റൊരു ആല്‍ബം ടിസ്‌റ്റോയുടെ മ്യൂസിക്കല്‍ ഫ്രീഡം എന്നതിനെ ആസ്പദമാക്കിയായിരുന്നു. ‘ഇന്ത്യ ഇന്ത്യ’ എന്ന ഗാനം വൈറലായിരുന്നു. മാത്രവുമല്ല ഇപ്പോഴും സ്‌റ്റേഡിയങ്ങളിലും സംഗീതപരിപാടികളിലും ക്ലബുകളിലും അത് ഇപ്പോഴും ആസ്വദിക്കാറുമുണ്ട്. നൂറിലധികം മാഷപ്പുകളാണ് അവര്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. മാഷപ്പ് മാസ്റ്റേഴ്‌സ് എന്ന പേരിലും പ്രോഗ്രസീവ് ബ്രദേഴ്‌സ് അറിയപ്പെടുന്നു.  

 

അരെസ്

 

2011 മുതല്‍ 2016 വരെയുള്ള കാലത്ത് നാലുതവണ ഇന്ത്യയിലെ ബെസ്റ്റ് ഹൗസ് മ്യൂസിക് ഡിജെ ആയി അരെസ് തിരഞ്ഞെടുക്കപ്പെട്ടു. 2015ലും 2016ലും മികച്ച ഡിജെക്കുള്ള മൈ പര്‍പ്പിള്‍ മാര്‍ട്ടിനി നൈറ്റ് ലൈഫ് പുരസ്കാരവും സ്വന്തമാക്കി. ഇന്ത്യയിലെ പ്രധാന സംഗീത ഉത്സവങ്ങളായ സണ്‍ബേണ്‍ ഫെസ്റ്റിവല്‍ അരീന, റീലോഡ് ആന്‍ഡ് കാമ്പസ്, വിഎച് 1 സൂപ്പര്‍സോണിക് 101, ഐലന്റ് മ്യൂസിക് ഫെസ്റ്റിവല്‍ തുടങ്ങിയവയില്‍ പങ്കെടുത്തിട്ടുണ്ട്.  കശ്മിര്‍, ഡൈറോ, ന്യൂക്ലിയ, ബെന്‍ഗോള്‍ഡ്, റേടീവ്‌സ്, മൗഗായ്, ജെയ്‌ടെക് തുടങ്ങിയവരുമായി വേദികൾ പങ്കിട്ടിട്ടുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com