ADVERTISEMENT

ഒമർ ലുലു രചനയും സംവിധാനവും നിർവഹിക്കുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. നാടന്‍പാട്ട് കലാകാരനായ പ്രണവം ശശിയാണ് ഗാനം ആലപിക്കുന്നത്. വരികളിലും ആലാപനശൈലിയിലും പാട്ട് വ്യത്യസ്തത പുലർത്തുന്നു എന്ന് ശ്രോതാക്കൾ പറയുന്നു. 

 

നിക്കി ഗൽറാണിയും അരുണുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഒളിമ്പ്യൻ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുൺ. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. 

 

മുകേഷ്, ഉർവശി, ധർമജൻ ബോൾഗാട്ടി, ഇന്നസന്റ്, ശാലിൻ സോയ, ഹരീഷ് കണാരൻ, ഇടവേള ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ധമാക്ക. ഗുഡ്‌ലൈന്‍ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ എം.കെ.നാസറാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 3–ന് ‘ധമാക്ക’ തിയറ്ററുകളിലെത്തും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com