ADVERTISEMENT

സംഗീതവേദിയിൽ എ.ആർ.റഹ്മാനൊപ്പം പെണ്‍മക്കളും. ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെ ഹരമായ ഐറിഷ് ബാൻഡ് യുടു ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ സംഗീത സദസ്സിലാണ് റഹ്‌മാനോടൊപ്പം മക്കളായ ഖദീജയും റഹീമയും പാടിയത്. റഹ്മാൻ തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. മക്കൾക്കൊപ്പം റഹ്മാൻ പാടുന്നതിന്റെ വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഖദീജയുടെയും റഹീമയുടെയും ആലാപനത്തെ നിരവധി പേർ പ്രശംസിച്ചു. യുടു സംഗീത ബാൻഡ് അംഗങ്ങളും വേദിയിലുണ്ട്. 

 

അഹിംസ എന്നായിരുന്നു സംഗീത സദസ്സിന്റെ പേര്. യുടു എ.ആർ.റഹ്മാനുമായി ചേർന്നൊരുക്കിയ ‘അഹിംസ’ ആരാധകർ ഏറ്റെടുത്തിരുന്നു. ഇതാദ്യമായാണ് റഹ്മാനൊപ്പം പെൺമക്കൾ സംഗീതവേദിയിലെത്തുന്നത്. മകൻ എ.ആര്‍.അമീന്‍ റഹ്‌മാനൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. റഹ്‌മാന്റെ പാത പിന്തുടര്‍ന്ന് സംഗീതലോകത്ത് ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അമീൻ. മണിരത്നം സംവിധാനം ചെയ്ത ‘ഒകെ കൺമണി’ എന്ന ചിത്രത്തിലൂടെ അമീൻ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. 

 

ആയുധങ്ങൾക്കോ അധികാരത്തിനോ തകർക്കാനാകാത്തതാണ് അഹിംസയെന്നും ആധുനിക ലോകത്തിന് ഇത് അത്യാവശ്യമാണെന്നും ഗാനത്തെക്കുറിച്ച് റഹ്മാൻ നേരത്തെ പറഞ്ഞിരുന്നു. യുടു ബാൻഡ് അംഗങ്ങൾക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കു വച്ചിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com