ADVERTISEMENT

ഗായിക മഞ്ജരി ഒരുക്കിയ സർപ്രൈസ് നിറച്ച പ്രണയ ഗാനം ശ്രദ്ധ നേടുന്നു. ‘അറിയാതൊരു ഗാനം’ എന്നു പേരിട്ടിരിക്കുന്ന പാട്ടിൽ മഞ്ജരി തന്നെയാണ് പാടി അഭിനയിച്ചിരിക്കുന്നത്. ഗായികയെ തേടി ചില സമ്മാനങ്ങൾ എത്തുന്നതും അത് അയക്കുന്നത് ആരാണ് കണ്ടെത്താനുള്ള ശ്രമങ്ങളുമാണ് ഗാനത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഒടുവിൽ അയാൾ ഗായികയ്ക്കു മുന്നിൽ എത്തുന്നതോടെ പാട്ട് അവസാനിക്കുന്നു. നടനും അഭിനേതാവുമായ ഗോവിന്ദ് പത്മസൂര്യ ആണ് പാട്ടിന്റെ അവസാനം പ്രത്യക്ഷപ്പെടുന്നത്. 

 

ബി.കെ.ഹരിനാരായണന്റെ വരികൾക്ക് മഞ്ജരി ഈണം പകർന്നിരിക്കുന്നു. തന്റെ പുതിയ ഗാനത്തെക്കുറിച്ച് ഗായിക ആരാധകരെ അറിയിച്ചിരുന്നു. സർപ്രൈസ് നിറച്ച പോസ്റ്ററുകളും പുറത്തിറക്കിയതോടെ ഗാനത്തിനായുള്ള കാത്തിരുപ്പിലായിരുന്നു ആരാധകർ. ഇതിനു മുൻപും മഞ്ജരി ഈണം പകർന്ന ഒരു ഗാനം പുറത്തിറക്കിയിരുന്നു.  

 

വളരെ പെട്ടെന്നു ചെയ്ത ഗാനമാണിതെന്നും സംഗീതത്തോടുള്ള തന്റെ പ്രണയമാണ് ഇത്തരത്തിലൊരു പാട്ട് ചെയ്യാന്‍ കാരണമെന്നും ഗായിക മനോരമ ഓൺലൈനിനോടു പറഞ്ഞിരുന്നു. കൊച്ചിയിൽ വച്ചായിരുന്നു പാട്ടിന്റെ ചിത്രീകരണം. നടനും സംവിധായകനും നിർമാതാവും ദേശീയ പുരസ്കാര ജേതാവുമായ സിദ്ധാർഥ് ശിവ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com