ADVERTISEMENT

ഭാവി സൈനികർക്കൊപ്പം ഗായകൻ ശങ്കർ മഹാദേവൻ. ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലെത്തിയ ശങ്കർമഹാദേവൻ സൈനിക വിദ്യാർഥികൾക്കൊപ്പം ഗാനം ആലപിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഗായകൻ തന്നെയാണ് വിഡിയോ പങ്കു വച്ചത്. മിലിറ്ററി അക്കാദമിയിൽ അദ്ദേഹം പരിചയപ്പെട്ട സൈനികർക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രവും പങ്കു വച്ചിട്ടുണ്ട്. 

 

എല്ലാവർക്കും അഭിമാനിക്കാവുന്ന സ്ഥലമായ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലാണ് താൻ ഉള്ളതെന്നും രാജ്യത്തെ ഭാവി സൈനികരെ കാണാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു എന്നും ശങ്കർ മഹാദേവൻ വിഡിയോയിൽ പറഞ്ഞു. മിലിറ്ററി അക്കാദമിയിലെ റോഷൻ എന്ന യുവാവ് ഗാനം ആലപിക്കുന്നതും വിഡിയോയിൽ കാണാം. റോഷൻ ഗാനം ആലപിച്ച് തുടങ്ങിയപ്പോൾ ശങ്കർ മഹാദേവനും മിലിറ്ററി അക്കാദമിയിലെ മറ്റു വിദ്യാർഥികളും പാട്ടിനൊപ്പം ചേർന്നു.

 

യുവ സൈനികർ നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനുളള പരിശീലനത്തിലാണെന്നും അവരുടെ കഴിവുകൾ നാം തിരിച്ചറിയണമെന്നും ശങ്കർമഹാദേവൻ പറഞ്ഞു. അദ്ദേഹം പങ്കു വച്ച വിഡിയോയ്ക്ക് നിരവധി പേരാണ് പ്രശംസയുമായെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com