‘താരങ്ങളുടെ നിലപാടുകൾ ആരാധകരെ നേടാൻ’ ; വിമർശനവുമായി സോഹൻ റോയ്

Sohan-roy-pic
SHARE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിരവധി സിനിമാ താരങ്ങളാണ് രംഗത്തുവന്നത്. ബോളിവുഡിൽ നിന്നും ദീപിക പദുകോൺ മുതൽ, മലയാളത്തിൽനിന്ന് മമ്മുട്ടി മുതൽ അങ്ങനെ നിരവധി പേർ നവ മാധ്യമങ്ങളിലൂടെ ഒളിഞ്ഞും തെളിഞ്ഞും പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ ആരാധകരെ നേടാൻ മാത്രം കാര്യങ്ങൾ അറിയാതെ ബാലിശമായി ഇത്തരത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് അപലപിനീയമാണെന്ന് സോഹൻ റോയ് തന്റെ പുതിയ അണുകവിതയിലൂടെ പറയുന്നു.

"ആരാധകരുടെ എണ്ണം വളർത്താൻ

അഭയാർത്ഥി പക്ഷം പിടിക്കുന്ന താരം

ആരാധകപ്പകയേൽക്കുന്ന തൻ ചിത്രം

അഭയാർത്ഥി കാണണേൽ കൂലി കൊടുക്കണം"

താരങ്ങളുടെ ആരാധകപ്പടകൾ തമ്മിലുള്ള പകകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന താരങ്ങൾ പക്ഷെ കൂലി കൊടുത്താൽ മാത്രമേ ആ ചിത്രം അഭയാർത്ഥികൾ കാണുകയുള്ളു എന്ന പരിഹാസരുപേണയുള്ള വിലയിരുത്തലാണ് സോഹൻ റോയിയുടെ ഈ കവിതയെ വ്യത്യസ്തമാക്കുന്നത്. മറ്റുള്ളവരുടെ പ്രീതിയും അപ്രീതിയും നോക്കി നിലപാട് പറയുന്നത് നല്ലതല്ലെന്നും സോഹൻ റോയിയുടെ കവിത പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA