ADVERTISEMENT

‘ദൃശ്യം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകാനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റാം’. ചിത്രത്തിന്‍റെ ടൈറ്റിൽ വിഡിയോ പുറത്തുവിട്ടു. ഈ സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയ്ക്ക് പുതിയൊരു സംഗീത സംവിധായകനെ കൂടി ലഭിക്കും. ചലച്ചിത്ര മേഖലയിൽ ഹിറ്റുകളുടെ പെരുമഴ പെയ്യിച്ച വിദ്യാസാഗറിന്‍റെ പ്രിയ ശിഷ്യൻ വിഷ്ണു ശ്യാം ആണ് ‘റാം’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്.

 

നിരവധി മനോഹരമായ വരികൾ സംഗീതാസ്വാദകർക്കു സമ്മാനിച്ച വിനായക് ശശികുമാർ ആണ് ചിത്രത്തിലെ പാട്ടുകൾ എഴുതുന്നത്. 2011- 2014 കാലത്തെ ചെന്നൈ ലയോള കോളജ് ബാച്ചിലുള്ളവരാണ് വിഷ്ണുവും വിനായകും. ‘ഗപ്പി’എന്ന ചിത്രത്തിലെ ‘തനിയെ മിഴികൾ’ മുതൽ ‘അമ്പിളി’യിലെ ‘ആരാധികേ’ വരെ നിരവധി മനോഹര ഗാനങ്ങളാണ് വിനായകിന്‍റെ തൂലികയിൽ നിന്നും അടർന്നു വീണത്. 

 

വിനായക് തന്നെ സംവിധാനം ചെയ്ത ‘ഹായ് ഹലോ കാതൽ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് വിഷ്ണു ആയിരുന്നു. എന്നാൽ വിഷ്ണുവും വിനായകും സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നത് ഇതാദ്യമായാണ്.

 

കോളജ് പഠന കാലത്തു തന്നെ ഇരുവരും നൂറോളം ഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമാ ചലച്ചിത്ര ശാഖയിൽ ഒരു പുതിയ ഗാനരചയിതാവ്–സംഗീതസംവിധായകൻ കൂട്ടുകെട്ടിന്റെ പിറവി കൂടി ആയിരിക്കും ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം റാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com