ADVERTISEMENT

മോഹൻലാൽ–സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ബിഗ് ബ്രദറിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ടോ കണ്ടോ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ റിലീസ് ചെയ്തത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ദീപക് ദേവ് സംഗീതം പകർന്നിരിക്കുന്നു. അമിത് ത്രിവേദിയും ഗൗരി ലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

 

ദീപക് ദേവിന്റെ ഈണത്തിൽ പിറന്ന അതിമനോഹര ഗാനത്തിന് നിരവധി പേർ പ്രശംസയുമായെത്തി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പാട്ടിനു ലഭിക്കുന്നത്. ചിത്രത്തിനു വേണ്ടി സന്തോഷ് വർമയും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 

 

2013–ൽ പുറത്തിറങ്ങിയ ലേഡീസ് ആന്റ് ജെന്റിൽമാൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സിദ്ദിഖും ഒരുമിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ബോളിവുഡ് താരം അർബാസ് ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹണി റോസ്, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരും ബിഗ് ബ്രദറിൽ വേഷമിടുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com