ADVERTISEMENT

അല്ലു അർജുൻ, പൂജാ ഹെഗ്ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അല വൈകുണ്ഠപുരംലോ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധി പേരാണ് ഗാനം കണ്ടത്. അല്ലു അർജുന്റെ സ്റ്റൈലിഷ് ലുക്കും ആക്്ഷൻ രംഗങ്ങളുമാണ് പാട്ടിന്റെ മുഖ്യ ആകർഷണം. 

 

മലയാളത്തിൽ ‘അങ്ങ് വൈകുണ്ഠപുരത്ത്’ എന്ന പേരിലാണ് ചിത്രം റിലീസിനെത്തുന്നത്. ബി.കെ.ഹരിനാരായണനാണ് മലയാളം പതിപ്പിനു വേണ്ടി ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ജയറാമും ഗോവിന്ദ് പത്മസൂര്യയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. അല്ലു അർജുന്റെ മക്കളായ അല്ലു അയാനും അല്ലു അർഹയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചത്. 

 

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അല വൈകുണ്ഠപുരംലോ. ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത് തമൻ എസ്. നിവേദ പേതുരാജ്, തബു, നവ്ദീപ്, സുശാന്ത്, സുനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com