ADVERTISEMENT

അക്കപ്പെല്ല സംഗീതം എന്നും ആസ്വാദകർക്ക് വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്. സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനരീതിയായ അക്കപ്പെല്ലയ്ക്ക് ഇപ്പോൾ പ്രചാരമേറി വരികയാണ്. ലോകമെങ്ങും ആരാധകരുള്ള സംഗീതജ്ഞൻ എ.ആർ.റഹ്മാന് ആദരമായി ഒരുക്കിയ അക്കപ്പെല്ലയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റഹ്മാന്റെ 53–ാം പിറന്നാളിനോടനുബന്ധിച്ചാണ് അക്കപ്പെല്ല പുറത്തിറക്കിയിരിക്കുന്നത്. 

 

കോഡ്7 എന്ന സംഗീത ബാൻഡ് ആണ് അക്കപ്പെല്ല ഒരുക്കിയത്. റഹ്മാൻ തന്നെ സംഗീതസംവിധാനം നിർവഹിച്ച രംഗ് ദേ ബസന്തി, സ്വദേശ്, അലൈപായുദേ, ദിൽ സേ എന്നീ ചിത്രങ്ങളിൽ നിന്നുള്ള ഗാനങ്ങൾ കോർത്തിണക്കിയാണ് അക്കപ്പെല്ല പുറത്തിറക്കിയത്. അലൈപായുദേ എന്ന ചിത്രത്തിലെ ‘മാംഗല്യം തന്തുനാനേന മമ ജീവന ഹേതുനാ....’ എന്ന ഗാനത്തോടെയാണ് അക്കപ്പെല്ല ആരംഭിക്കുന്നത്. ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആലാപനശൈലി ഏറെ മികവു പുലർത്തുന്നു എന്നാണ് പ്രേക്ഷകപക്ഷം. 

 

കോ‍ഡ്7 ബാൻഡിലെ ഗായകരായ അനീഷ് ബ്രൂസ്, അനീഷ് വർഗീസ്, ടോണി ഡാനിയേൽ, ജെയിംസ് പോൾ, ജിബു ജോൺ, ഷിജു മാത്യു എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അവർക്കൊപ്പം ജ്യോത്സ്നയും ആലാപനത്തിൽ പങ്കു ചേർന്നിരിക്കുന്നു. ഹെന്‍ട്രി കുരുവിളയാണ് ഗാനത്തിന്റെ മിക്സിങ് നിർവഹിച്ചിരിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com