ADVERTISEMENT

‘ഹരിവരാസനം വിശ്വ മോഹനം

ഹരിധധീശ്വരം ആരാധ്യപാദുകം

അരുവിമർദ്ധനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ...’

 

മണ്ഡലകാലമാകുമ്പോൾ മനസിൽ ആദ്യം ഓടിയെത്തുന്ന വരികളാണിത്. അയ്യപ്പന്റെ ഉറക്കു പാട്ട് എന്ന പേരിൽ പ്രശസ്തമായ ഹരിവരാസനം കേട്ടാൽ നിമിഷങ്ങൾക്കുള്ളിൽ ഭക്തരുടെ മനസ് സന്നിധാനത്ത് എത്തും. ജനമനസിനെ ആഴത്തിൽ സ്വാധീനിക്കാൻ ഹരിവരാസനത്തിന് കഴിഞ്ഞിട്ടുണ്ട്. ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദമാണ് അയ്യപ്പന്റെ ഉറക്കുപാട്ടിനെ നിത്യഹരിതമാക്കുന്നത്. അതോടൊപ്പം അതിമനോഹരമായ വരികളും ഈണവും ഗാനത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. 

 

മലയാളികളെ മാത്രമല്ല വിദേശികളെയും ഇപ്പോൾ ഹരിവരാസനം കീഴ്പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യൻ സംഗീതത്തെയും സിനിമകളെയും സ്നേഹിക്കുന്ന അമേരിക്കൻ സ്വദേശികളായ കോർബിൻ മൈൽസ്, റിക്ക് സേഗാൾ എന്നിവരാണ് ഹരിവരാസനത്തിന്റെ ആരാധകർ. ഇരുവരും യേശുദാസിനെയും അദ്ദേഹത്തിന്റെ ആലാപനശൈലിയെയും പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. 

 

യൂട്യൂബ് ചാനലില്‍ ആണ് ഗാനഗന്ധർ‍വനെ പ്രശംസിച്ചു കൊണ്ടുള്ള വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോയ്ക്കു പിന്നാലെ നിരവധി പേർ കമന്റുകളുമായെത്തി. സംഗീത ലോകത്തിന് എന്നും അഭിമാനിക്കാവുന്ന ഇതിഹാസ ഗായകനാണ് യേശുദാസ് എന്നും രാജ്യത്തിനു പുറത്തേയ്ക്കും ഹരിവരാസനം എത്തിയതിൽ ഏറെ അഭിമാനിക്കുന്നുവെന്നുമുള്ള കമന്റുകൾ വിഡിയോയ്ക്കു ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com