ബീച്ചിൽ രാത്രി അഹാനയുടെ മനോഹര നൃത്തം: വിഡിയോ

SHARE

മലയാള സിനിമയിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. തന്റെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ അഹാന പങ്കു വച്ചിരിക്കുന്ന വിഡിയോ ആണ്  ആരാധകർക്കിടയിലെ ചർച്ച. രാത്രി ചെന്നൈയിലെ ബീച്ചിൽ നൃത്തം വയ്ക്കുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്.

‘രാവണൻ’ എന്ന തമിഴ് ചിത്രത്തിൽ ശ്രേയ ഘോഷാൽ ആലപിച്ച ‘കൾവരേ....’ എന്ന ഗാനത്തിനൊപ്പമാണ് അഹാന ചുവടു വച്ചത്. അമ്മയാണ് താൻ ‍ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ പകർത്തിയതെന്ന് അഹാന കുറിച്ചു. അഹാനയുടെ കുറിപ്പിന്റെ പൂർണ രൂപം: രാത്രിയിലെ ആകാശവും പൂർണ ചന്ദ്രനും അതിമനോഹരമായിരുന്നു. ആ സമയത്ത് എനിക്ക് ഈ പാട്ടിനൊപ്പം ചുവടു വയ്ക്കാൻ തോന്നി. എന്റെ അമ്മ എനിക്കു വേണ്ടി എന്തും ചെയ്യും. അമ്മയുടെയും എന്റെയും ബാഗ് കയ്യിൽ പിടിച്ച് എന്റെ പിന്നാലെ ഓടി നടന്ന് വിഡിയോ എടുത്തത് അമ്മയാണ്. ഒരു ഫോണിൽ പാട്ടു വച്ച് മറ്റൊരു ഫോണിൽ ആണ് വിഡിയോ എടുത്തത്. 

അഹാനയുടെ നൃത്തത്തിനു പിന്നാലെ നിരവധി പേർ പ്രശംസയുമായെത്തി. ഇതിനോടകം നിരവധി പേരാണ് താരത്തിന്റെ വിഡിയോ കണ്ടത്. ഇതിനു മുൻപ് അഹാന പാട്ടുപാടുന്നതിന്റെ വിഡിയോയും സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു. 

ahana-krishna-dance
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA