ADVERTISEMENT

മലയാളികളുടെ പ്രിയ ഗായകൻ എം.ജി.ശ്രീകുമാറിന് ഇന്ന് വിവാഹവാർഷികം. ‘ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ്. നീണ്ട 34 വർഷങ്ങൾ. ലവ് യു ഓൾ’ എന്ന കുറിപ്പോടെ ഭാര്യ ലേഖയ്ക്കൊപ്പമുള്ള ചിത്രം ഗായകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. 

 

ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി പേർ കമന്റുകളുമായെത്തി. ഇരുവരുടെയും പ്രണയം എക്കാലവും തുടരട്ടെയെന്ന് ആരാധകർ ആശംസിച്ചു. ഗായകൻ പങ്കു വച്ച ചിത്രത്തിന് രസകരമായ കമന്റുകളും ലഭിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കണ്ടാൽ ശൈശവവിവാഹമാണോ ചെയ്തതെന്ന് സംശയിച്ചു പോകുമെന്നാണ് ഒരാളുടെ കമന്റ്. മുപ്പത്തിനാല് വര്‍ഷമായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും പലരും കുറിച്ചു. 

 

1988–ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്. സംഗീതക്കച്ചേരി വേദികളിൽ വച്ച് വീണ്ടും കാണുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് അത് പ്രണയത്തിലേക്ക് എത്തി. വിവാഹത്തിനു മുൻപ് ഏകദേശം 14 വർഷത്തോളം‌ ലിവിങ് ടുഗെദർ ആയിരുന്നു. അതിനു ശേഷം 2000–ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. 

 

തന്റെ വിശേഷങ്ങളെല്ലാം എം.ജി.ശ്രീകുമാർ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. എവിടെ പോയാലും ലേഖയെയും കൊണ്ടു പോകുമെന്നും സന്തോഷങ്ങളും ദു:ഖങ്ങളും പങ്കുവയ്ക്കാൻ ഭാര്യ എപ്പോഴും അടുത്തുള്ളതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഗായകൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ചു നടത്തിയ യാത്രകളുടെ വിശേഷങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com