ADVERTISEMENT

യുവനായകനിരയെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജെനിത് കാച്ചിപ്പിള്ളി സംവിധാനം ചെയ്യുന്ന ‘മറിയം വന്ന് വിളക്കൂതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘തലതെറിച്ചൊരു ആൾക്കൂട്ടമെത്തി...’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ റിലീസ് ചെയ്തത്. വരികളിലും ആലാപനശൈലിയിലും മുന്നിട്ടു നിൽക്കുന്ന ഗാനത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. 

 

സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, അൽത്താഫ് എന്നിവരാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേതുലക്ഷ്മി, സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ സിദ്ധാർഥ് ശിവ, ബൈജു തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

 

ചിത്രത്തിന്റെ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു. രസകരവും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമായ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റേഡിയോ ജോക്കി, എഴുത്തുകാരൻ, സഹസംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയ ജെനിത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. രാജേഷ് അഗസ്റ്റിൻ ആണ് സിനിമയുടെ നിർമാണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com