ADVERTISEMENT

സിനിമാ സെറ്റിൽ പാട്ടിനൊപ്പം താളം പിടിച്ച് കുസൃതി കാണിച്ച് മഞ്ജു വാര്യർ. ‘ചതുർമുഖം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മൊബൈലിൽ ഗാനം കണ്ട് ആസ്വദിക്കുന്ന മഞ്ജു അതിനിടയിൽ ചുറ്റുമുള്ളവരോടു സംസാരിക്കുന്നതും കാണാം. താരത്തിന്റെ വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

 

സണ്ണി വെയ്ൻ ആണ് ചതുർമുഖത്തിൽ നായകനായെത്തുന്നത്. മഞ്ജുവിനൊപ്പം താരത്തെയും വിഡിയോയിൽ കാണാം. സിനിമയുടെ ചിത്രീകരണത്തിനിടയിൽ മഞ്ജു വാര്യർക്കു പരുക്ക് പറ്റിയിരുന്നു. എന്നാൽ അത് വകവയ്ക്കാതെ താരം സെറ്റിൽ സജീവമാണ്. സിനിമയുടെ ഷൂട്ടിങ് ഈ മാസം 23ന് പൂർത്തിയാകും.

 

ജിസ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ‘കൊഹിനൂർ’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ രഞ്ജിത്ത് കമല ശങ്കർ, സലിൽ വി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അലൻസിയർ, ശ്യാമപ്രസാദ്, നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ, ബാലാജി ശർമ്മ, നവാസ് വള്ളിക്കുന്ന്, ബാബു അന്നൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com