ADVERTISEMENT

സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായെത്തിയ തമിഴ് ചിത്രം ദർബാർ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ ആരാധകർക്ക് ആവേശമായി ചിത്രത്തിലെ ഡാൻസ് വിഡിയോ എത്തി. 'തരം മാറാ സിങ്കിൾ നാനെടി' എന്ന ഗാനമാണ് യുട്യൂബിൽ റിലീസ് ചെയ്തത്. രജനികാന്തിന്റെ സ്റ്റൈലിഷ് ഡാൻസ് നമ്പറും തെന്നിന്ത്യൻ താരറാണി നയൻതാരയുടെ സാന്നിധ്യവുമാണ് പാട്ടിന്റെ ആകർഷണം. 

 

രജനികാന്ത്–നയൻതാര ജോഡികളുടെ റൊമാന്റിക് ട്രാക്കായാണ് ചിത്രത്തിൽ ഗാനമെത്തുന്നത്. രജനികാന്തിന്റെ സിഗ്നേച്ചർ നൃത്തച്ചുവടുകൾ അതിമനോഹരമായി ഗാനരംഗത്ത് ഉൾച്ചേർത്തിരിക്കുന്നു. പ്രായമെത്ര ആയാലും തലൈവരുടെ ചുവടുകൾക്ക് ഇപ്പോഴും എന്തൊരു ഭംഗി എന്നാണ് ആരാധകരുടെ കമന്റ്. അത്രയും അനായാസമായാണ് ചടുലമായ പാട്ടിനൊപ്പം രജനികാന്ത് ചുവടു വയ്ക്കുന്നത്. 

 

അനിരുദ്ധ് രവിചന്ദർ ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധും അർജുൻ ചാണ്ടിയും ചേർന്നാണ്. വിവേകിന്റെതാണ് വരികൾ. രജനികാന്തിനും നയൻതാരയ്ക്കുമൊപ്പം നിവേദ തോമസും യോഗി ബാബുവുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. പാട്ട് റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ 15 ലക്ഷത്തിലധികം പേരാണ് വിഡിയോ യുട്യൂബിൽ കണ്ടത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com