ADVERTISEMENT

ടിക് ടോക് വിഡിയോയിലൂടെ ഹൃത്വിക് റോഷനെയും അമിതാഭ് ബച്ചനെയും വരെ അമ്പരപ്പിച്ച ഡാൻസർ ഒടുവിൽ മിനി സ്ക്രീനിൽ. മുക്കാല എന്ന ഗാനത്തിന് അമ്പരപ്പിക്കുന്ന എയർ വാക്ക് നടത്തിയത് ബാബ ജാക്സൺ എന്നറിയപ്പെടുന്ന യുവരാജ് ആയിരുന്നു. ഇന്ത്യാസ് ബെസ്റ്റ് ഡാൻസറിന്റെ ഓഡീഷനിലാണ് യുവരാജ് പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് ഗാനത്തിന് ചുവടു വയ്ക്കാനാണ് തനിക്ക് ആഗ്രഹമെന്ന് യുവരാജ് പറയുന്നു. 

 

ടിക് ടോക്കിൽ പത്ത് ലക്ഷത്തിലേറെ ആരാധകരാണ് യുവരാജിനുള്ളത്. ‘അവസാനം വരെ കാണുക’ എന്ന അടിക്കുറിപ്പോടെ യുവരാജിന്റെ ആരാധകരിലൊരാൾ ട്വീറ്റ് ചെയ്ത വിഡിയോയിൽ ഹൃത്വിക് റോഷനെയും പ്രഭുദേവയെയും ടാഗ് ചെയ്തതോടെയാണ് വിഡിയോ വൈറലായത്. 

 

പിന്നീട് ഹൃത്വിക്കും അമിതാഭ് ബച്ചനുമെല്ലാം വിഡിയോ പങ്കുവച്ചിരുന്നു. ഡാന്‍സറിനെ കണ്ടെത്താൻ സഹായിക്കണം എന്നു പറഞ്ഞായിരുന്നു ഹൃത്വിക് റോഷന്റെ ട്വീറ്റ്. തന്നെ പ്രോത്സാഹിപ്പിച്ച താരങ്ങൾക്കും ആരാധകർക്കും യുവരാജ് നന്ദി അറിയിച്ചു. ഗീത കപൂർ, മല്ലിക അറോറ, ടെറൻസ് ലൂയിസ് എന്നിവരാണ് ‘ഇന്ത്യാസ് ബെസ്റ്റ് ഡാൻസറി’ലെ വിധികർത്താക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com