ADVERTISEMENT

കോളജ് വിദ്യാർഥികൾക്കൊപ്പം ആടിത്തിമിർത്ത് യുവനടൻ നീരജ് മാധവ്. കോഴിക്കോട് പ്രൊവിഡൻസ് കോളജിലെ വിദ്യാർഥികൾക്കൊപ്പമാണ് താരം ചുവടു വച്ചത്. വേദിയിൽ ഒറ്റക്ക് ഡാൻസ് ചെയ്ത താരത്തിനൊപ്പം പിന്നീട് വിദ്യാർഥികളും പങ്കു ചേർന്നു. വളരെയധികം ആവേശത്തോടെയും എനർജിയോടെയുമാണ് നീരജിന്റെ ഡാൻസ്. 

 

നീരജ് തന്നെയാണ് ‍ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പ്രൊവിഡൻസ് വിമന്‍സ് കോളജിലെ വിദ്യാർഥികൾക്കൊപ്പം യാതൊരു പ്ലാനിങ്ങും ഇല്ലാതെ ചെയ്തതാണെന്നും നൃത്തസംവിധാനം നടത്തിയിട്ടില്ലെന്നും വിഡിയോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചു. കോളജിലെ ആ നിമിഷം തനിക്ക് ഏറെ ഇഷ്ടമായി എന്നും വിദ്യാർഥികൾ തന്നെ അദ്ഭുപ്പെടുത്തി എന്നും നീരജ് കൂട്ടിച്ചേർത്തു.വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

താൻ നായകനായെത്തുന്ന ‘ഗൗതമന്റെ രഥം’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് നീരജ് കോളജിലെത്തിയത്. നവാഗതനായ ആനന്ദ് മേനോന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. പുണ്യ എലിസബത്ത് നീരജിന്റെ നായികയായെത്തുന്നു. രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോദ് കലാഭവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com