ADVERTISEMENT

ഫഹദ് ഫാസില്‍–നസ്രിയ താരജോഡികൾ ഒരുമിക്കുന്ന ‘ട്രാൻസ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹിന്ദിയും മലയാളവും കോർത്തിണക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ മലയാളം വരികളും കമൽ കാർത്തിക് ഹിന്ദി വരികളും എഴുതിയിരിക്കുന്നു. സ്നേഹ ഖാൻവാൽക്കർ, നേഹ നായർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. റെക്സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ സംഗീതം പകർന്നിരിക്കുന്നു. 

 

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ കണ്ട ഗാനം യൂട്യൂബ് ട്രെൻഡിങിൽ രണ്ടാമതെത്തി. ഗാനരംഗത്തിലെ നസ്രിയയുടെ ലുക്കിനെക്കുറിച്ചാണ് ആരാധകർക്കിടയിൽ ചർച്ച. വിവാഹശേഷം ഫഹദും നസ്രിയയും ഒരുമിക്കുന്ന ചിത്രമാണ് ട്രാൻസ്. 

 

ഏഴ് വർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2012–ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന മുഴുനീള ചിത്രം. ഇതിനിടെ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ബാംഗ്ലൂർ ഡെയ്സ്, പ്രേമം, പറവ എന്നീ ചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയിൻമെന്റ് നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാൻസ്. 

 

2017 ജനുവരിയിലാണ് ട്രാൻസിന്റെ ചിത്രീകരണം ആരംഭിച്ചത്. സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, ജോജു ജോർജ്, ഗൗതം വാസുദേവ് മേനോൻ, അർജുൻ അശോകൻ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വിൻസന്റ് വടക്കന്റേതാണ് തിരക്കഥ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com