ADVERTISEMENT

ഈ വർഷത്തെ ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് 62ാമത് പുരസ്‌കാരനിശ ആരംഭിച്ചത്. ഇത്തവണ അഞ്ച് പുരസ്‌കാരങ്ങളുമായി പോപ് ഗായിക ബില്ലി എലിഷാണ് തിളങ്ങിയത്. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ആല്‍ബം, സോംഗ് ഓഫ് ദ ഇയര്‍ എന്നീ വിഭാഗങ്ങളിലാണ് ഗായിക പുരസ്‌കാരം നേടിയത്. 18–ാം വയസ്സിലാണ് ബില്ലിയുടെ ഗ്രാമി നേട്ടം.

 

മികച്ച ട്രെഡീഷണല്‍ ആര്‍ ആന്റ് ബി പെര്‍ഫോമന്‍സ്, മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച അര്‍ബാന്‍ കണ്ടെംപററി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളില്‍ അമേരിക്കന്‍ ഗായിക ലിസോ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഇത്തവണ മികച്ച റാപ് ആല്‍ബമായി ഐജിഒആര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് റാപ് പെര്‍ഫോമന്‍സായി റാക്‌സ് ഇന്‍ ദി മിഡില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച റാപ് സോംഗിനുളള പുരസ്‌കാരം എ ലോട്ട് 21 സാവേജും മികച്ച ആര്‍ ആന്‍ഡ് ബി ആല്‍ബത്തിനുളള പുരസ്‌കാരം ആന്‍ഡേഴ്‌സണിന്റെ വെന്‍ഞ്ച്വേറയും നേടി. 

 

പുരസ്‌കാര ജേതാക്കള്‍ 

 

സോങ് ഓഫ് ദ ഇയര്‍ 

 

ബാഡ് ഗയ്- ബില്ലി എലിഷ് 

 

മികച്ച സോളോ

 

ട്രൂത്ത് ഹർട്സ്– ലിസോ

 

മികച്ച കണ്‍ട്രി ഡ്യുവോ പെർഫോമൻസ്

 

സ്പീച്ച് ലെസ്– ഡാൻ, ഷെ

 

മികച്ച ആൽബം

 

സ്റ്റിക് ആൻഡ് സ്റ്റോൺസ്– ഡേവ് ചാപ്പൽ

 

മികച്ച അർബൻ കണ്ടംപററി പെർഫോമൻസ്

 

ബികോസ് ഐ ലവ് യു– ലിസോ

 

മികച്ച റാപ് ആൽബം

 

ഇഗോർ– ടെയ്്ലർ

 

മികച്ച റാപ്

 

ഹൈയർ– ഡിജെ ഖാലിദ്

 

മികച്ച പോപ് ഡ്യുവോ

 

ദ് ഓൾഡ് റോഡ്– ലിൽ നാസ്, ബില്ലി റേ സൈറസ്

 

മികച്ച പോപ് വോക്കൽ ആൽബം

 

വെൻ വി ഫാൾ അസ്ലീപ്പ്, വേർ ഡു വി ഗോ– ബില്ലി എലിഷ്

 

പ്രൊഡ്യൂസർ ഓഫ് ദ് ഇയർ (നോൺ ക്ലാസിക്കൽ)

 

ഫിന്നേസ് ഒ കോണൽ

 

മികച്ച മ്യൂസിക് വിഡിയോ

 

ഓൾഡ് ടൗൺ റോഡ്– ലിൽ നാസ്, ബില്ലി റേ സൈറസ്

 

മികച്ച കണ്‍ട്രി ആൽബം 

 

വേർ അയാം ലിവിങ്– ടാന്യ ടക്കർ

 

മികച്ച ട്രഡീഷ്ണൽ ആർ ആൻഡ് ബി പെർഫോമൻസ് 

 

ജെറോം– ലിസോ

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com