ADVERTISEMENT

യുവനടൻ നീരജ് മാധവ് നായകനായെത്തുന്ന ചിത്രമായ ഗൗതമന്റെ രഥത്തിലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ  റിലീസ് ചെയ്തു. അങ്കിത് മേനോൻ ഈണം പകർന്ന ഗാനം സയനോര ആലപിച്ചിരിക്കുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധി പേരാണ് ഗാനം കണ്ടത്. മികച്ച പ്രതികരണങ്ങളാണ് പാട്ടിനു ലഭിക്കുന്നത്. സയനോര പാടുന്നതിന്റെ ദൃശ്യങ്ങളാണ് ഗാനരംഗത്തിലുള്ളത്. ഗായികയുടെ മനോഹരമായ കൈപ്പടയിലേക്കു പകർത്തിയ വരികളും ദൃശ്യത്തിൽ വ്യക്തമാണ്.  

 

പുണ്യ എലിസബത്ത് ആണ് നീരജിന്റെ നായികയായെത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയാർദ്രരംഗങ്ങൾ കോർത്തിണക്കി ഒരുക്കിയ ‘ഉയിരേ’ എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തിയിരുന്നു. സിദ്ദ് ശ്രീറാം ആണ് ഗാനം ആലപിച്ചത്. സിദ്ദിന്റെ ശബ്ദം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. ഇപ്പോൾ പുറത്തിറങ്ങിയ ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘ബാംഗ് ബാംഗ്’ എന്ന ഈ ഗാനത്തിന്റെ റാപ്പ് എഴുതിയതും ആലപിച്ചതും നീരജ് മാധവ് തന്നെയാണ്. 

 

യുവസംവിധായകനായ ആനന്ദ് മേനോന്റെ ആദ്യ ചിത്രമാണ് ഗൗതമന്റെ രഥം. രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും അണിനിരക്കുന്നു.  

 

കിച്ചാപ്പൂസ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഐ സി എൽ ഫിൻകോർപ് സി എം ഡി കെ.ജി.അനിൽകുമാർ ആണ് സിനിമയുടെ നിർമാണം. ചിത്രം ജനുവരി 31ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com