ADVERTISEMENT

അനുജത്തിയും സിനിമാ താരവുമായ ഇനിയയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ടെന്ന് ഇനിയയുടെ സഹോദരിയും സീരിയൽ താരവുമായ സ്വാതി. മഴവിൽ മനോരമയിൽ റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും മൂന്നിൽ അതിഥിയായെത്തിയപ്പോഴാണ് സ്വാതി ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ കേട്ട് അമ്പരന്ന റിമി, അതിനെപ്പറ്റി കൂടുതൽ ചോദിച്ചു. 

 

‘സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ചിലർ അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നു. അപ്പോഴൊക്കെ ഞാൻ ഇടപെട്ട് ആ പ്രശ്നം തീർത്തു. കുറച്ചു കൂടി വലുതായ ശേഷം അവൾ ഒരാളെ പ്രണയിച്ചു. അവളുടെ ഫോണിൽനിന്ന് അവന്റെ ഫോട്ടോ എടുത്ത് ഞാൻ വീട്ടിൽ കാണിച്ചു. കുറച്ച് ആണുങ്ങളെ അവന്റെ വീട്ടിലേക്കു പറഞ്ഞയച്ച് ഭീഷണിപ്പെടുത്തി. അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്’.– സ്വാതി പറഞ്ഞു. 

 

സ്വാതിയുടെ വാക്കുകൾ കേട്ട് റിമിയും അതിഥികളായെത്തിയ അരുൺ രാഘവും ഷിയാസ് കരീമും ഒരുപോലെ ഞെട്ടി. ഇതുപോലൊരു ചേച്ചി വീട്ടിൽ ഉണ്ടെങ്കിൽ പിന്നെ ചേട്ടൻമാരുടെ ആവശ്യമില്ല എന്നായിരുന്നു റിമിയുടെ പ്രതികരണം.

 

മമ്മൂട്ടി നായകനായെത്തിയ ‘മാമാങ്കം’ എന്ന ചിത്രത്തിലാണ് ഇനിയ അവസാനം അഭിനയിച്ചത്. മഴവിൽ മനോരമയിലെ ‘ആത്മസഖി’ എന്ന പരമ്പരയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരമാണ് സ്വാതി. ഇരുവർക്കുമൊപ്പം അഭിനേതാക്കളായ അരുണും ഷിയാസും എത്തിയതോടെ ഒന്നും ഒന്നും മൂന്നിന്റെ എപ്പിസോഡ് രസകരമായി. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com