ADVERTISEMENT

തരംഗ്-2020 ‘ആൻറിയ-സ്വരലയ’ പുരസ്കാരം ഗായകൻ ജി.വേണുഗോപാലിന്. സംഗീതമേഖലയിലെ 36 വർഷത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ആൻറിയ പ്രസിഡന്റ് നീന തോമസും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ സോഹൻ റോയിയും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. അങ്കമാലി എൻആർഐ  അസോസിയേഷൻ (ANRIA- ആൻറിയ) അബുദാബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ക്രിസ്മസ്-പുതുവത്സരാഘോഷം തരംഗ്- 2020 ജനുവരി 31 വെള്ളിയാഴ്ച, അബുദാബി ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്ററിലാണ് നടന്നത്.

 

ആൻറിയ അബുദാബി  പ്രസിഡന്റ് നീന തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിന് ജനറൽ കൺവീനർ സ്വരാജ്  സ്വാഗതം ആശംസിക്കുകയും, സെക്രട്ടറി റോബിൻ  പ്രവർത്തനറിപ്പോർട്ട്  അവതരിപ്പിക്കുകയും ചെയ്തു. തരംഗ്- 2020യുടെ ഔദ്യോഗിക ഉദ്ഘാടനം ജി.വേണുഗോപാൽ നിർവഹിച്ചു. വ്യവസായപ്രമുഖനും സിനിമാ നിർമണ-സംവിധാന മേഖലയിലെ സജീവ സാന്നിധ്യവുമായ സോഹൻ റോയ്, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് നടരാജൻ, ആൻറിയ അബുദാബി ട്രഷറർ റെജി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

 

ബിസിനസ്സ്- സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും പഠനരംഗത്ത് മികവ് തെളിയിച്ച അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു. ആൻറിയ അബുദാബിയുടെ കാരുണ്യപദ്ധതിയായ ‘പ്രതീക്ഷ സീസൺ 4’-ന്റെ ഔപചാരികമായ പ്രഖ്യാപനവും കുട്ടികളുടെ കയ്യെഴുത്തു മാസികയായ അക്ഷരക്കൂട്ടം ആറാം ലക്കത്തിന്റെ പ്രകാശനവും നടത്തി. 

 

സ്ട്രിങ്സ്-ഈണം മ്യൂസിക് ബാൻഡ് അംഗങ്ങൾ അവതരിപ്പിച്ച ക്രിസ്മസ് കരോൾ വിരുന്നും ബാൻഡിലെ അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും തരംഗ് 2020 വർണാഭമാക്കി. വൈസ് പ്രസിഡന്റ് എൽദോ നന്ദി പ്രകാശിപ്പിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com