ADVERTISEMENT

അപ്രതീക്ഷിതമായി തനിക്കു ലഭിച്ച മോതിരം വിരലിലണിഞ്ഞ് റിമി ടോമി. മഴവിൽ മനോരമയിൽ റിമി അവതാരകയായെത്തുന്ന ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ അതിഥിയായെത്തിയ സീരിയൽ താരം സ്വാതിയാണ് റിമിക്ക് മോതിരം സമ്മാനിച്ചത്. ചലച്ചിത്രതാരം ഇനിയയുടെ സഹോദരിയാണ് സ്വാതി. ഇരുവരും ഒരുമിച്ചാണ് ഒന്നും ഒന്നും മൂന്നിന്റെ വേദിയിലെത്തിയത്.

 

പരിപാടിയിൽ അതിഥികളായെത്തുന്നവരോട് കുസൃതി നിറഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിൽ റിമി ചോദിച്ച ചോദ്യത്തിന് സ്വാതി തെറ്റായ ഉത്തരം പറഞ്ഞു. ഇതിനു പിന്നാലെ താരത്തിന് റിമി നൽകിയ 'പണി' ഏറ്റെടുക്കേണ്ടി വന്നു. റിമിക്ക് എന്തെങ്കിലും സമ്മാനം നൽകുക എന്ന ടാസ്ക് ആണ് സ്വാതിക്ക് കിട്ടിയത്. 

 

തന്റെ കയ്യിൽ സ്വന്തമായി ഇപ്പോൾ ഒന്നും ഇല്ലെന്ന് താരം പറഞ്ഞുവെങ്കിലും കയ്യിലിട്ട മോതിരം മതി എന്ന് റിമി പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ സ്വാതി മോതിരം ഏടുത്തോളൂ എന്ന് പറഞ്ഞ് റിമിക്ക് നേരെ വിരൽ നീട്ടി. അപ്പോൾ തന്നെ റിമി മോതിരം ഊരിയെടുത്ത് വിരലിലിട്ടു. തനിക്ക് അത് ഒരുപാട് ഇഷ്ടമായി എന്നും എത്ര വർഷം കഴിഞ്ഞാലും അത് സമ്മാനിച്ച സ്വാതിയെ ഓർക്കുമെന്നും റിമി പറ‍ഞ്ഞു. 

 

സ്വാതിക്കും ഇനിയയ്ക്കുമൊപ്പം അഭിനേതാക്കളായ അരുൺ രാഘവും ഷിയാസ് കരീമും ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ എത്തിയിരുന്നു. റിമി ടോമിക്കൊപ്പം പാട്ടും തമാശകളും ഗെയിമുകളുമൊക്കെയായി താരങ്ങൾ പങ്കു ചേരുകയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. നാലുപേരും ജോഡികളായി തിരിഞ്ഞ് പ്രണയഗാനത്തിനു ചുവടു വച്ചതും ഏറെ ശ്രദ്ധേയമായി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com