ADVERTISEMENT

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അട്ടപ്പാടി സ്വദേശി നഞ്ചിയമ്മ പാടിയ പാട്ട് ടിക് ടോക് വിഡിയോ ചെയ്ത് സുരഭി ലക്ഷ്മി. പാട്ടിന്റെ അവസാന ഭാഗത്ത് അമ്മയ്ക്ക് പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയുമോ എന്ന് നഞ്ചിയമ്മയോട് പൃഥ്വിരാജ് ചോദിക്കുന്നുണ്ട്. തനിക്ക് അറിയില്ല എന്നു പറഞ്ഞപ്പോൾ ഈ പാട്ട് ഏത് സിനിമയിലാണെന്ന് അറിയാമോ എന്നും താരം ചോദിച്ചു. എന്റെയാണോ എന്നു ചിരിച്ചുകൊണ്ട് നഞ്ചിയമ്മ ചോദിക്കുന്നു. ഇതോടു കൂടിയാണ് പാട്ട് അവസാനിക്കുന്നത്.

 

ഈ ഭാഗമാണ് സുരഭി ടിക് ടോക് ചെയ്തിരിക്കുന്നത്. സുരഭിയ്ക്കൊപ്പം ഷാജു ശ്രീധറും വിഡിയോയിൽ ഉണ്ട്. ‘ഒരു ടിക് ടോക് അപാരത, ഷാജു ഏട്ടനും ഞാനും.’ എന്ന കുറിപ്പോടെ സുരഭി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. താരത്തിന്റെ വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

 

ജേക്സ് ബിജോയ് ഈണം പകർന്ന പാട്ടിന് വരികളൊരുക്കിയതും നഞ്ചിയമ്മ തന്നെയാണ്. നാടൻ ശീലുള്ള പാട്ട്  മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ആസ്വദിച്ചത്. പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയാത്ത നഞ്ചിയമ്മയ്ക്കും അവരുടെ പാട്ടിനും ഇപ്പോൾ ആരാധകർ ഏറെയാണ്.

 

അയ്യപ്പനും കോശിയും ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. അനാർക്കലിക്കു ശേഷം സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ഷാജു, ശ്രീധർ, രഞ്ജിത്ത്, സാബുമോൻ, അന്ന രേഷ്മ രാജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com