ADVERTISEMENT

പൃഥ്വിരാജും ബിജു മേനോനും ഒരുമിക്കുന്ന അയ്യപ്പനും കോശിയിലെ പാട്ടിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. പൃഥ്വിയും ബിജു മേനോനും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഇരുവരുടെയും ആലാപനം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. പ്രിയ താരങ്ങളുടെ പാട്ട് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

 

പൃഥ്വിരാജിന്റെയും ബിജു മേനോന്റയും എനർജറ്റിക് ആയ ആലാപനത്തിൽ മുന്നിട്ടു നിൽ‌ക്കുന്ന പാട്ടിന് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ട് റെക്കോർഡ് ചെയ്യാനായി താരങ്ങൾ സ്റ്റുഡിയോയിലേക്കു വരുന്നതു മുതലുള്ള രംഗങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

 

പാട്ട് റിലീസ് ചെയ്ത ഉടൻ തന്നെ താരങ്ങളുടെ ആലാപനത്തെ പ്രശംസിച്ച് ആരാധകരുടെ കമന്റുകളെത്തി. ജേക്സ് ബിജോയ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. അതിൽ അട്ടപ്പാടി സ്വദേശി നഞ്ചിയമ്മ ആലപിച്ച നാടൻ ശീലുള്ള പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

അനാർക്കലിക്കു ശേഷം സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഷാജു ശ്രീധർ, രഞ്ജിത്ത്, സാബുമോൻ, അന്ന രേഷ്മ രാജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 

 

സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിർമാണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. പാലക്കാടും അട്ടപ്പാടിയിലുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. അയ്യപ്പനും കോശിയും വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com