ഈ പെൺകുട്ടികളെ അറിയുമോ? അപൂർവ ചിത്രം ട്വീറ്റ് ചെയ്ത് അമിതാഭ് ബച്ചൻ

mangeshkar-sisters-amitabh-bachchan
SHARE

ലതാ മങ്കേഷ്കറിന്റെയും സഹോദരി ആശാ ഭോസ്‌ലെയുടെയും ചെറുപ്പകാലത്തെ ചിത്രം പങ്കുവച്ച് അമിതാഭ് ബച്ചൻ. തന്റെ ആത്മീയ ഗുരുവായ പണ്ഡിറ്റ് ജമ്മു മഹാരാജിനെയും അന്തരിച്ച കവി നരേന്ദ്ര ശർമയെയും കുറിച്ച് ലത മങ്കേഷ്കർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അമിതാഭ് ബച്ചൻ മങ്കേഷ്കർ സഹോദരിമാരുെട ചിത്രം പോസ്റ്റ് ചെയ്തത്. 

ചിത്രത്തിൽ ഇരുവരും ഒരുമിച്ചിരിക്കുന്നത് കാണാം. ലത മങ്കേഷ്കർ പാവാടയും ബ്ലൗസും ആശാ ഭോസ്‌ലെ ഉടുപ്പും ആണ് ധരിച്ചിരിക്കുന്നത്. ലത മങ്കേഷ്കറിന്റെ അടുത്തായി മറ്റാരോ നിൽപ്പുണ്ടെന്നും ചിത്രത്തിൽ നിന്നും മനസിലാക്കാം. ആരാധ്യ ഗായികമാരുടെ പഴയകാല ചിത്രം ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാവുകയാണ്.

‘ഇത് ലതാജീയുടെയും ആശാജീയുടെയും കുട്ടിക്കാലത്തെ ചിത്രമാണ്. ലതാജി എങ്ങനെയാണ് തന്റെ ഗുരുവിനെ ഓർമയിൽ സൂക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസത്തെ ട്വീറ്റിലൂടെ എനിക്ക് മനസിലായി. അതുകൊണ്ടാണ് ആ ട്വീറ്റിനു പിന്നാലെ ഞാൻ ഈ പഴയ ചിത്രം പോസ്റ്റ് ചെയ്യുന്നത്. ടെലിപ്പതി’– ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു. 

അമിതാഭ് ബച്ചന്റെ ട്വീറ്റിനു പിന്നാലെ ആരാധകരുടെ കമന്റുകളെത്തി. ഓൾഡ് ഈ സ് ഗോൾഡ് എന്നാണ് ഒരു ആരാധകന്റെ കമന്റ്. അപൂർവമായ ഈ ചിത്രം പങ്കുവച്ചതിന് പലരും നന്ദി അറിയിക്കുകയും ചെയ്തു. സംഗീത ലോകത്തിലെ അതുല്യ പ്രതിഭകളായ സഹോദരിമാരെ ഒരുമിച്ചൊരു ഫോട്ടോയിൽ കണ്ടതിന്റെ സന്തോഷവും പലരും പ്രകടിപ്പിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA