ഇത് മരണമാസ്; അമേരിക്കയെ വിസ്മയിപ്പിച്ച് മുംബൈ നർത്തകർ

dance-still
SHARE

രജനികാന്ത് ചിത്രം പേട്ടയിലെ മരണമാസ് പാട്ടിന് ചുവടു വച്ച് മുംബൈ നർത്തകർ. അമേരിക്ക ഗോട്ട് ടാലന്റ് ദ് ചാമ്പ്യൻ 2 റിയാലിറ്റി ഷോയിലാണ് മാസ് പാട്ടിന് മരണമാസ് ചുവടുകളുമായി നർത്തകർ കയ്യടി നേടിയത്. ചടുലമായ ചുവടുകൾ കൊണ്ട് വിധികർത്താക്കളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ച സംഘം പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ വരെയെത്തുകയും ചെയ്തു. 

ത്രസിപ്പിക്കുന്ന ചുവടുകൾ കൊണ്ട് നർത്തകർ വേദി കീഴക്കിയപ്പോൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് വിധികർത്താക്കളടക്കം പരിപാടി കണ്ടത്. ഡാൻസിന്റെ അവസാനം സദസ് ഒന്നാകെ എഴുന്നേറ്റു നിന്ന് കരഘോഷത്തോടെ അഭിനന്ദനവും അറിയിച്ചു. 

സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്കു പിന്നാലെ നിരവധി പ്രമുഖർ പ്രശംസയുമായെത്തി. അനിരുദ്ധ് രവിചന്ദർ ആണ് പേട്ടയിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. അസാധാരണമായ പ്രകടനം കണ്ട് അമ്പരന്ന അനിരുദ്ധ് നർത്തകരെ പ്രശംസിച്ച് ട്വീറ്റ് ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA