അനിരുദ്ധിന്റെ സംഗീതത്തിൽ ദളപതിയുടെ പാട്ട്; മനം കവർന്ന് മാസ്റ്ററിലെ ആദ്യ ഗാനം

master-vijay-sill
SHARE

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്ററിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിജയ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. താരത്തിന്റെ ആലാപനം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന പാട്ടിനു വരികളൊരുക്കിയിരിക്കുന്നത് അരുൺരാജ കാമരാജ്. അനിരുദ്ധ് വിജയ്ക്കൊപ്പം ആലാപനത്തിലും പങ്കു ചേർന്നിട്ടുണ്ട്. 

സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 

സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡെൽഹി, കർണാടക, ചെന്നൈ എന്നിവിടങ്ങളിൽ വച്ചാണ് സിനിമയുടെ ചിത്രീകരണം. വിദ്യാഭ്യാസരംഗത്തെ അഴിമതി പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നും ചിത്രത്തിൽ വിജയ് പ്രൊഫസറുടെ വേഷത്തിലാണ് എത്തുന്നുതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA