പ്രണയാർദ്രയായി വീണ നന്ദകുമാർ; കോഴിപ്പോരിലെ ഗാനം ശ്രദ്ധേയം

kozhipporu-still
SHARE

നവാഗതനായ ജിനോയ് ജിബിറ്റ് സംവിധാനം ചെയ്യുന്ന ‘കോഴിപ്പോര്’ എന്ന ചിത്രത്തിലെ പുതിയ പാട്ട് പുറത്തിറങ്ങി. ‘ആദ്യത്തെ നോക്കിൽ’ എന്നു തുടങ്ങുന്ന അതിമനോഹര പ്രണയഗാനമാണ് റിലീസ് ചെയ്തത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നു. ബിജിബാലിനൊപ്പം ആൻ ആമിയും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. 

കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ വീണ നന്ദകുമാർ ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. പൗളി വത്സന്‍, ജോളി ചിറയത്ത്, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ജെ പിക് മൂവിസിന്റെ ബാനറില്‍ വി.ജി.ജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജലി നായര്‍, ഷൈനി സാറാ, അസീസ്, പ്രവീണ്‍ കമ്മട്ടിപ്പാടം, രശ്മി അനില്‍, ഗീതി, മേരി എരമല്ലൂര്‍, നന്ദിനി ശ്രീ നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ജിബിറ്റ്, സരിന്‍, വത്സല നാരായണന്‍, സമീക്ഷ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA