പാട്ടിന്റെ റാണിയും രാജകുമാരിയും ഒറ്റ ഫ്രെയ്മിൽ; ചിത്രയും ശ്രേയയും ഒരുമിച്ചെത്തിയപ്പോൾ

shreya-ghoshal-k-s-chithra
SHARE

വാനമ്പാടി കെ.എസ്.ചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ. ‘ചിത്ര മാഡത്തിനൊപ്പമുള്ള ബാക്ക് സ്റ്റേജ് നിമിഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 

‘കെഹ് നാ ഹി ക്യാ....’ എന്ന ഗാനം ആദ്യമായി കേട്ട അന്നു  മുതൽ ഓരോ ദിവസവും എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന ഗായികയാണ് കെ.എസ്.ചിത്ര. അത് ഇന്നും തുടരുന്നു. എന്നെ അമ്പരിപ്പിച്ച ഗായികയാണ് അവർ. ആദ്യമായി സ്റ്റുഡിയോയിൽ വച്ച് അവരെ കണ്ടുമുട്ടിയപ്പോൾ തന്നെ അവർക്കു മുൻപിൽ ഞാനങ്ങ് ഇല്ലാതായതു പോലെ തോന്നി. 

എത്ര സുന്ദരിയാണവർ. വിനയവും വാത്സല്യം ആവോളമുളള ഇതിഹാസം. അവരോടൊപ്പവും അവരുടെ സാന്നിധ്യത്തിലും നിരവധി നല്ല ഗാനങ്ങൾ പാടാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ചിത്രാജീ, ഞാൻ താങ്കളെ അകമഴിഞ്ഞ് സ്നേഹിക്കുന്നു’.–ശ്രേയ കുറിച്ചു.

രണ്ട് ഇതിഹാസഗായകരെയും ഒരുമിച്ചു കണ്ടതിലുള്ള സന്തോഷം പ്രകടിപ്പിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. വനിത ഫിലിം പുരസ്കാര വേദിയിൽ എത്തിയതായിരുന്നു ഗായകർ. സംഗീത ലോകത്തെ രാജ്‍ഞിയെയും രാജകുമാരിയെയും ഒരേ ഫ്രെയ്മിൽ കണ്ടതിൽ സന്തോഷവും അഭിമാനവും തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. 

ശ്രേയ ഘോഷാലിനൊപ്പമുള്ള ചിത്രം കെ.എസ്.ചിത്രയും പങ്കുവച്ചിരുന്നു. ദീർഘ നാളത്തെ ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയതിൽ ഏറെ സന്തോഷിക്കുന്നു എന്നും ശ്രേയ വിസ്മയിപ്പിക്കുന്ന ഗായികയാണെന്നും ചിത്ര കുറിച്ചു. ഇരുവരുടെയും ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA