ADVERTISEMENT

അമേരിക്കയിൽ നടന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിജയകിരീടം ചൂടി മുംബൈ നർത്തകർ. 'അമേരിക്ക ഗോട്ട് ടാലന്റ്: ദ് ചാമ്പ്യൻ 2' റിയാലിറ്റി ഷോയില്‍ പങ്കെടുത്ത 'വീ അൺബീറ്റബിൾ' എന്ന ഇന്ത്യൻ സംഘമാണ് അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ അഭിമാനമായത്. 

 

മത്സരത്തിന്റെ വിവിധ കടമ്പകൾ കടന്ന് അവസാന റൗണ്ടു വരെ എത്തിയ സംഘത്തിന് കടുത്ത പോരാട്ടമായിരുന്നു ഫൈനലിൽ നേരിടേണ്ടി വന്നത്. വിധികർത്താക്കളെ പോലും അമ്പരപ്പിച്ചു കൊണ്ടുള്ള ചടുലമായ ചുവടുകൾ കൊണ്ടു മുംബൈ സംഘം വേദി കീഴടക്കി.  

 

രജനികാന്ത് ചിത്രം പേട്ടയിലെ മരണമാസ് പാട്ടിനു ചുവടു വച്ച ഈ നർത്തകരുടെ പ്രകടനം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ത്രസിപ്പിക്കുന്ന ചുവടുകൾ കൊണ്ട് നർത്തകർ വേദി കീഴക്കിയപ്പോൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് വിധികർത്തക്കളടക്കം പരിപാടി കണ്ടത്. പ്രകടനത്തിനൊടുവിൽ സദസ് ഒന്നാകെ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി. അനിരുദ്ധ് രവിചന്ദർ അടക്കം നിരവധി പ്രമുഖർ സംഘത്തിന്റെ പ്രകടനത്തിന്റെ വിഡിയോ പങ്കുവച്ചിരുന്നു. 

 

വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഈ നർത്തകരുടെ അമ്പരപ്പിക്കുന്ന വിജയം. അമേരിക്കൻ റിയാലിറ്റി ഷോയിൽ വിജയികളായതോടെ നർത്തകർക്ക് അഭിനന്ദനങ്ങളുമായി നിരവധി പേർ രംഗത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com