ADVERTISEMENT

മലയാളത്തിലെ യുവതാരങ്ങളിലെ സ്റ്റൈലിഷ് മുഖമാണ് ശാലിൻ സോയ. ബാലതാരമായി അഭിനയരംഗത്തെത്തി ടെലിവിഷനിലും സിനിമയിലും സജീവമായി നിൽക്കുന്ന ശാലിൻ മികച്ചൊരു നർത്തകി കൂടിയാണ്. കഴിഞ്ഞ ദിവസമാണ് ശാലിൻ തന്റെ 23–ാം പിറന്നാൾ ആഘോഷിച്ചത്. ആഘോഷങ്ങൾക്കിടയിൽ ചിത്രീകരിച്ച ഒരു ക്യൂട്ട് ഡാൻസ് വിഡിയോ ശാലിൻ ആരാധകർക്കായി പങ്കുവച്ചു. 

 

ഒട്ടും മുന്നൊരുക്കമില്ലാതെ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ ചെയ്ത ഡാൻസ് ആണെന്ന മുഖവുരയോടെയാണ് താരം വിഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. "അപ്പോൾ തോന്നിയ സ്റ്റെപ്പുകളാണ്. നിങ്ങൾക്കു വേണമെങ്കിൽ ഫ്രീ സ്റ്റൈൽ എന്നു വിളിക്കാം. ഇനി ഒരിക്കൽ കൂടി ഈ സ്റ്റെപ്പിടാൻ പറഞ്ഞാൽ നടക്കുമോ എന്നു തോന്നുന്നില്ല," ശാലിൻ കുറിച്ചു. 

 

'ഗുരു' എന്ന ചിത്രത്തിൽ എ.ആർ റഹ്മാൻ ഈണം നൽകിയ 'ബർസോ രേ' എന്ന ഗാനത്തിനാണ് ശാലിൻ സ്പോട്ട് കൊറിയോഗ്രഫി ചെയ്തത്. അതിമനോഹരമായിരുന്നു ശാലിന്റെ ചുവടുകൾ! ഒരുപാടു നാളുകൾക്കു ശേഷമാണ് ശാലിൻ ഒരു ഡാൻസ് വിഡിയോ സ്വന്തം പേജിൽ പങ്കുവയ്ക്കുന്നത്. ഇനിയും ഇത്തരം ഡാൻസ് വിഡിയോകൾ പങ്കുവയ്ക്കണമെന്നാണ് ആരാധകരുടെ അഭ്യർത്ഥന.  

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com