ADVERTISEMENT

സൂര്യയുടെ നിർമാണത്തിലൊരുങ്ങുന്ന ‘പൊൻമകൾ വന്താൽ’ എന്ന ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി. സൂര്യയുടെ സഹോദരി ബൃന്ദയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവര്‍ത്തകർ റിലീസ് ചെയ്തത്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിലൊരുങ്ങിയ പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. വിവേകിന്റേതാണു വരികൾ.

 

ബൃന്ദയുടെ ആലാപനം ഏറെ ഹൃദ്യം എന്നാണ് ആസ്വാദകപക്ഷം. കാര്‍ത്തിക്, ഗൗതം കാര്‍ത്തിക് എന്നിവര്‍ പ്രധാധകഥാപാത്രങ്ങളെ അവതരിപ്പിച്ച മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രത്തിലൂടെയായിരുന്നു ബൃന്ദ പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയത്. നവാഗതനായ ജെ.ജെ.ഫ്രെഡറിക് സംവിധാനം ചെയ്യുന്ന ‘പൊൻമകൾ വന്താൽ’ എന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക. വക്കീൽ വേഷത്തിലാണ് താരം എത്തുന്നത്. 

 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ത്യാഗരാജൻ, ഭാഗ്യരാജൻ, ആർ. പാർഥിപൻ, പാണ്ഡ്യരാജൻ, പ്രതാപ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർച്ച് 27–ന് ‘പൊൻമകൾ വന്താൽ’ തിയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com