ADVERTISEMENT

ഗായികയും തന്റെ ജീവിത പങ്കാളിയുമായ അഭയ ഹിരണ്മയിക്കൊപ്പമുള്ള സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.  'ഇതാണെന്റെ പൂന്തോട്ടം' എന്ന അടിക്കുറിപ്പോടെ  സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത ഇരുവരും ചേർന്നു നിൽക്കുന്ന ചിത്രമാണ് ആരാധകപ്രശംസ പിടിച്ചു പറ്റുന്നത്

 

ഇരുവരുടെയും വിവിധ വർണങ്ങളിലുള്ള വസ്ത്രവും സ്റ്റൈലിഷ് ലുക്കും ആരാധകർക്കിടയിൽ ചർച്ചയായി. ഗോപി സുന്ദറിനോട് ചേർന്നു ചിരിച്ചു നിൽക്കുന്ന അഭയയെ ചിത്രത്തിൽ കാണാം. തലയിൽ പൂവ് ചൂടിയാണ്‌ ഗായിക തന്റെ പങ്കാളിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്.  ഗായിക സിതാര കൃഷ്ണകുമാർ ഉൾപ്പെടെ നിരവധി പേർ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 'ക്യൂട്ട്  കപ്പിൾ' എന്നാണ് ആരാധകപക്ഷം. ‌

 

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചുള്ള അഭയയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി തെളിച്ചിരുന്നു. എന്നാൽ അതൊന്നും തങ്ങളുടെ വ്യക്തി ജീവിതത്തെ ബാധിക്കൊതെ നോക്കുന്നതിൽ‌ ഇരുവരും വിജയിച്ചു. ഗോപി സുന്ദറും അഭയ ഹിരണ്മയിയും ഒരുമിച്ചുള്ള പല ചിത്രങ്ങളും വിഡിയോയും നേരത്തെയും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com