ADVERTISEMENT

East or west

Home is the best

Take some rest

Don't call any guest

Enjoy your home fest

Don't have an outgoing zest

This is our life saving test

So, be in your nest

This is the entire world's request

 

രാവിലെ വന്ന ഒരു ഗുഡ് മോണിങ് മെസേജ് കണ്ടപ്പോള്‍ ഒരു പാട്ടാക്കിയലോ എന്നായിരുന്നു ഗായകന്‍ ചാള്‍സ് ആന്റണിയുടെ ചിന്ത. പിന്നെ വൈകിച്ചില്ല. ഗിറ്റാറെടുത്ത് മെസേജിലെ വരികള്‍ക്ക് ഈണമിട്ടു. കേരളം സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകുമ്പോള്‍ വീട്ടിലിരിക്കണ്ടതിന്റെ പ്രാധാന്യത്തെ ഓര്‍മപ്പെടുത്തുന്ന ഗാനം പിറന്നത് അങ്ങനെയാണ്.  ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം വീടുകളില്‍ ഇരുന്ന് അതിനെതിരായുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിക്കുന്നതാണ് ചാള്‍സിന്റെ പുതിയ ഗാനം. 

 

ഈ പാട്ട് പിറന്നതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ടെന്ന് പറയുകയാണ് ചാള്‍സ് ആന്റണി. സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിനാല്‍ സംഗീതപരിപാടികളെല്ലാം റദ്ദാക്കപ്പെട്ട് വീട്ടിലിരിക്കുമ്പോള്‍ സുഹൃത്തുക്കളിലൊരാള്‍ പങ്കുവച്ച ഗുഡ് മോണിങ് സന്ദേശത്തിലെ വരികള്‍ ചാള്‍സിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ഈ ലോകത്ത് ഏറ്റവും സുന്ദരമായ ഇടം വീടു തന്നെയാണെന്നും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന മഹാമാരിക്കെതിരെ വീട്ടിലിരുന്ന് പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയുമെന്നും ഓര്‍മപ്പെടുത്തുന്ന വരികളായിരുന്നു അത്. പുതിയ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങളോട് പറയാന്‍ കഴിയുന്ന അര്‍ത്ഥവത്തായ ആ വരികള്‍ക്ക് ഈണം നല്‍കാന്‍ ചാള്‍സ് തീരുമാനിക്കുകയായിരുന്നു. 

 

"എനിക്ക് രാവിലെ വന്ന മെസേജാണ്. വരികള്‍ എഴുതിയിരിക്കുന്നത് ആരെന്ന് അറിയില്ല. വരികളിലെ സന്ദേശം വലിയൊരു വിഭാഗത്തിന് പ്രചോദനമകുമെന്നു തോന്നിയപ്പോള്‍ ഈണമിട്ടതാണ്. എല്ലാവര്‍ക്കും ഏറ്റു പാടാന്‍ കഴിയുന്ന ലളിതമായ ഈണമാണ് വരികള്‍ക്കു നല്‍കിയിരിക്കുന്നത്. ഒരു സന്ദേശം പോലെ ലോകമെമ്പാടുമുള്ളവര്‍ക്ക് ഇതു പാടാം. കോവിഡ് 19നെതിരായ കാംപയിനിലും ഈ പാട്ട് ഉപയോഗിക്കാം. ഗിറ്റാറും മൗത്ത് ഓര്‍ഗണും മാത്രമേ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ," ചാള്‍സ് പറഞ്ഞു.   

 

മറഡോണ കേരളത്തില്‍ സന്ദര്‍ശനത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം സ്പാനിഷ് ഗാനം ആലപിച്ച് ശ്രദ്ധേയനായ ഗായകനാണ് ചാള്‍സ്. ഇംഗ്ലിഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മന്‍ തുടങ്ങി 16 ഭാഷകളിലും ചാള്‍സ് ഗാനങ്ങള്‍ ആലപിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com