ADVERTISEMENT

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ അതിന്റെ തീവ്രത മനസില്ലാക്കാത്തവർക്കും മുൻകരുതലുകൾ സ്വീകരിക്കാത്തവർക്കുമെതിരെ സംഗീത ഇതിഹാസം ലത മങ്കേഷ്കർ. വൈറസ് പടരുന്ന സാഹചര്യത്തില്‍ സർക്കാരിന്റെ നിയന്ത്രണങ്ങൾ അവഗണിച്ച് ജനം തെരുവിലിറങ്ങിയതിൽ ഗായിക നിരാശ പ്രകടിപ്പിച്ചു. മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലത മങ്കേഷ്കർ സമൂഹമാധ്യമത്തിൽ കുറിച്ചു. 

 

ലത മങ്കേഷ്കറിന്റെ ട്വീറ്റ്: ‘എല്ലാത്തിനും ഒരു പരിധിയുണ്ട്. വൈറസ് വ്യാപനം തടയാനായി നമ്മൾ ഓരോരുത്തരും വീട്ടിൽ കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി ഓരോ ദിനവും ആവർത്തിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിന്റെ തീവ്രത മനസിലാക്കുന്നതിൽ പലരും പരാജയപ്പെടുന്നു. പടർന്നു പിടിക്കുന്ന ഈ മഹാമാരിക്കെതിരെ പോരാടേണ്ടത് സർക്കാരിന്റെ മാത്രം കടമയാണോ? രാജ്യത്തെ പൗരൻമാർക്ക് അതിൽ യാതൊരു ഉത്തരവാദിത്തവുമില്ലേ?

 

ഈ സാഹചര്യത്തിൽ അധികാരികളെ സഹായിക്കണമെന്നും അവരോടു സഹകരിക്കണമെന്നും ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. ഓരോരുത്തരും അവരവരുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷകരായി വർത്തിക്കണമെന്ന് അപേക്ഷിക്കുന്നു. ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുക’.

 

ജനതാ കർഫ്യൂ ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് ലത മങ്കേഷ്കർ ട്വീറ്റ് ചെയ്തിരുന്നു. ഗായികയുടെ പിതാവിന്റെ സ്മരാണാർഥം പൂണെയിൽ സ്ഥാപിച്ച ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലെ ജീവനക്കാർ കരഘോഷം മുഴക്കിയതിന്റെ വിഡിയോരംഗങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ഗായിക അഭിനന്ദനമറിയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com