ADVERTISEMENT

മക്കൾക്കൊപ്പം പാട്ട് ചലഞ്ചുമായി സംഗീതസംവിധായകൻ ബിജിബാൽ. ‘മുഹ്സിൻ പെരാരിയിൽ നിന്നും ലഭിച്ച വെല്ലുവിളി ഏറ്റെടുത്തപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് മകൻ ദേവദത്തിനും മകൾ ദയയ്ക്കുമൊപ്പം പാട്ടു പാടുന്നതിന്റെ വിഡിയോ ബിജിബാൽ പോസ്റ്റു ചെയ്തത്. 

 

‘മഴപെയ്ത് പുഴവെള്ളം കരമുട്ടിയൊഴുകുമ്പോൾ’ എന്നു തുടങ്ങുന്ന പാട്ട് ബിജിബാൽ ആലപിക്കുമ്പോൾ മകൻ കീബോർഡിൽ താളം പിടിക്കുന്നു. മകൾ ദയ അരികിൽ തന്നെ നിൽക്കുന്നുണ്ട്. മൂവരും ഇരിക്കുന്ന മുറിയുടെ പശ്ചാത്തലത്തിൽ ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ ഫോട്ടോയുമുണ്ട്. 

 

രണ്ടു മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആലാപനവും സംഗീതവും ഹൃദ്യം എന്നാണ് ആസ്വാദകപക്ഷം. ‘അച്ഛനും മക്കളും പൊളിച്ചു’ എന്നും കുറിച്ചുകൊണ്ട് നിരവധി പേർ പ്രശംസയുമായെത്തി. 

 

ക്വാറന്റീൻ ദിനങ്ങളിൽ ഔദ്യോഗിക പരിപാടികളൊക്കെ ഒഴിവാക്കി വീടുകളിൽ കഴിയുന്ന താരങ്ങൾ കുടുംബാംഗങ്ങൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ വിഡിയോയും ഫോട്ടോളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ‍ മക്കൾക്കൊപ്പം ബിജിബാൽ പങ്കുവച്ച വിഡിയോയും ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com