ADVERTISEMENT

വീട്ടിലിരുന്ന് പാട്ടു പാടി കയ്യടി നേടി സൈജു കുറുപ്പ്. താരം തന്നെയാണ് പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇന്ത്യൻ ചലച്ചിത്ര സംഗീത മേഖലയിൽ നിത്യഹരിത ഗാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ‘ജോ ഭി കസ്മെയിൻ ’എന്ന ഗാനമാണ് താരം ആലപിക്കുന്നത്. സംഗീതത്തിനൊപ്പം ഏറെ ആസ്വദിച്ചാണ് താരത്തിന്റെ പാട്ട്. സൈജു കുറുപ്പിന്റെ പാട്ടിന്റെ വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 

 

‘പാട്ട് കേട്ട വൈഫ് : ഇനി എന്നാ സൈജു ഷൂട്ട് തുടങ്ങുന്നേ? ഇവൻ സംഗീത മേഖലയ്ക്കും ഒരു ഭീഷണി ആണ് എന്ന കമന്റ് നിരോധിച്ചിരിക്കുന്നു’. എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. സൈജു കുറുപ്പിന്റെ ആലാപനത്തെ പ്രശംസിച്ച് നിരവധി പേർ കമന്റുകളുമായെത്തി. ‘കൊള്ളാം മോനേ... ഇത്രയും ധൈര്യം ഇതിനു മുൻപ് ഞാൻ ചാൾസ്‌ ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, അറിഞ്ഞില്ല സൈജു ആരും പറഞ്ഞില്ല’ തുടങ്ങി രസകരമായ കമന്റുകളും പാട്ടിനു ലഭിക്കുന്നുണ്ട്. 

 

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഔദ്യോഗിക പരിപാടികളൊക്കെ ഒഴിവാക്കി താരങ്ങൾ വീടുകളിൽ കഴിയുകയാണ്. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളും താരങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സൈജു കുറുപ്പിന്റെ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com