ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളിൽ പാട്ടു പാടി കയ്യടി നേടി യുവതാരം മീര നന്ദൻ. ‌സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തിരക്കുകൾ കാരണം കുറേ നാളുകളായി സംഗീതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ധാരാളം സമയമുള്ളതിനാൽ പാട്ടു പാടാൻ തീരുമാനിച്ചു എന്നും മീര കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ആരാധകർക്ക് കേൾക്കാൻ താത്പര്യമുള്ള പാട്ടുകൾ നിർദ്ദേശിച്ചാൽ അത് പാടും എന്നും താരം പറഞ്ഞിരുന്നു.

 

മീര പങ്കുവച്ച പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ‘സമ്മർ ഇൻ ബെത്‌ലഹേം’ എന്ന ചിത്രത്തിലെ ‘എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു’ എന്ന ഗാനം പാടണമെന്നായിരുന്നു കൂടുതൽ ആളുകൾ ആവശ്യപ്പെട്ടത്. അതു പ്രകാരം ആ പാട്ടു പാടുന്നതിന്റെ വിഡിയോ ആണ് മീര ഇപ്പോൾ പങ്കുവച്ചത്. 

 

ക്വാറന്റീൻ ദിനങ്ങളിലെ സംഗീത പ്രയാണത്തിലെ ആദ്യ ഗാനമാണിതെന്നും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നും കുറിച്ചുകൊണ്ടാണ് താരം പാട്ടിന്റെ വിഡിയോ പോസ്റ്റ് ചെയ്തത്. ആരാധകരുടെ ആവശ്യ പ്രകാരം ഇനിയും പാട്ടുകൾ പാടുമെന്നും മലയാളത്തിനു പുറമേ ഹിന്ദി, തമിഴ് ഗാനങ്ങളും നിർദ്ദേശിക്കാമെന്നും താരം പറഞ്ഞു. 

 

ഒരുപാട് നാളുകൾക്കു ശേഷം മീരയുടെ പാട്ട് കേട്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. സമൂഹമാധ്യമങ്ങളിൽ ഇതിനോടം വൈറലായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. താരത്തിന്റെ ആലാപനത്തെ പ്രശംസിച്ച് നിരവധി പേർ കമന്റുകളിട്ടു. അടുത്ത ദിവസത്തേയ്ക്കു പാടാനായി പഴയതും പുതിയതുമായ പല പാട്ടുകളും ആരാധകർ നിർദ്ദേശിക്കുന്നുണ്ട്.  

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com